തിരുവനന്തപുരം: കോഴിക്കോട് ചെമ്പനോടയില്‍ വില്ലേജ് ഓഫിസില്‍ തൂങ്ങിമരിച്ച കാവില്‍പുരയിടത്തില്‍ ജോയ് എന്ന കെ.ജെ. തോമസിെൻറ ബാങ്ക് വായ്പകള്‍ തീര്‍ക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് തുക അനുവദിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്നാണ് ജോയ് ആത്മഹത്യ ചെയ്തത്.
ജോയിയുടെ കുടുംബത്തിന് ചക്കിട്ടപ്പാറ സഹകരണ ബാങ്കില്‍ 13.16 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. മകള്‍ക്ക് വിദ്യാഭ്യാസ വായ്പയെടുത്ത വകയില്‍ പൂഴിത്തോട് യൂനിയന്‍ ബാങ്കില്‍ 3.31 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ട്. ഈ രണ്ട് ബാധ്യതകളും തീര്‍ക്കാനുള്ള തുക അനുവദിക്കും. ഭൂമിയുടെ തര്‍ക്കം പരിഹരിച്ച് നികുതി ഈടാക്കുന്നതിന് കലക്ടറെ മന്ത്രിസഭ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.