ദുർമന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈകോടതിയിൽ

​കൊച്ചി: അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ മുഖ്യമന്ത്രി നടത്തിയിട്ടുണ്ടെന്നും സർക്കാർ ഹൈകോടതി​യിൽ വ്യക്തമാക്കി. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ യുക്തിവാദി സംഘം നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. ഇതേതടർന്ന് കോടതി ഹരജി തീർപ്പാക്കി.

അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരായ നിയമം ഉടന്‍ തയ്യാറാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. മതവിശ്വാസിയാകുന്നത് അന്ധ വിശ്വാസമല്ല. ശാസ്ത്ര യുഗത്തില്‍ ശാസ്ത്രത്തെ അംഗീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

ഇരകളുടെ ജീവിക്കാനുള്ള അവകാശം പോലും അന്ധവിശ്വാസത്തിന്‍റെ പേരില്‍ ലംഘിക്കപ്പെട്ടു. ഇത്തരത്തിലുളള കുറ്റകൃത്യത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നത് ജനാധിപത്യ സംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്. അന്ധവിശ്വാസം തിരികെ കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നു. അന്ധവിശ്വാസവും അനാചാരവും എതിർപ്പെടേണ്ടതാണെന്നും പിണറായി വിജയൻ പറഞ്ഞു.

Tags:    
News Summary - Government will bring law against witchcraft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.