തൃശൂർ: കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട് നിർമിച്ച് നൽകുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. വീട് നഷ്ടപ്പെട്ട ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും സാന്ത്വനമേകാൻ കഴിയുന്ന കാര്യങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക ഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. സർക്കാർ ഒറ്റക്ക് ഇത്രയും വലിയ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നതോടൊപ്പം സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ സൊസൈറ്റികളുടെയും സഹായം അഭ്യർഥിച്ചു വരികയാണ്. എല്ലാവരുടെയും തുല്യമായ പങ്കാളിത്തത്തോടെ നാടിനു നേരിട്ട വലിയ വിപത്തിനെ ഇല്ലാതാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
തൃശൂർ വെസ്റ്റ് കൊരട്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ സാന്ത്വനം പാർപ്പിട പദ്ധതി ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. 24 സെൻറ് സ്ഥലത്ത് ഒന്നേകാൽ കോടി രൂപ ചിലവിൽ 12 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.