ആലപ്പുഴ: കേരളത്തിന് മഹത്തായ വിദ്യാഭ്യാസ പാരമ്പര്യമാണ് ഉള്ളതെന്നും അത് നശിപ്പിക്കുന്ന നടപടികൾ ആരിൽ നിന്നും ഉണ്ടാകരുതെന്നും ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എം.ജി, സാങ്കേതിക സര്‍വകലാശാലകളിലെ മന്ത്രി കെ.ടി ജലീലിനെതിരായ മാര്‍ക്ക് ദാന വിവാദം ഗവര്‍ണറുടെ ഓഫീസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി അധികാരം ദുര്‍വിനിയോഗം ചെയ്തെന്നാണ് ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് റിപ്പോർട്ട് പഠിച്ച് വരികയാണെന്നായിരുന്നു ഗവർണറുടെ പ്രതികരണം. അധികാരപരിധിക്ക് പുറത്തുള്ള നടപടിയാണ് എം.ജി. സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഗവർണർ വ്യക്തമാക്കി.
മാർക്ക് ദാന വിഷയത്തിൽ സർവകലാശാലക്ക് തെറ്റ് ബോധ്യപ്പെട്ടതായി ഗവർണർ ഞ്ഞു. ഇതേ തുടർന്നാണ് സർവകലാശാല ബിരുദം റദ്ദാക്കാൻ തയാറായത്. ഇതോടെ വിവാദം അവസാനിച്ചു. മാർക്ക്ദാന വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം 16ന് വിളിച്ചിട്ടുണ്ട്. യോഗം ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യും. തുടർ നടപടികൾ ഇപ്പോൾ പറയാനാകില്ല. മന്ത്രി കെ.ടി. ജലീൽ അധികാര ദുർവിനിയോഗം നടത്തിയത് സംബന്ധിച്ച സെക്രട്ടറിയുടെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അേതസമയം, സാേങ്കതിക സർവകലാശാലയിൽ തോറ്റ വിദ്യാർഥിയുടെ ഉത്തരപേപ്പർ ചട്ടവിരുദ്ധമായി രണ്ടാം പുനർമൂല്യനിർണയം നടത്തി വിജയിപ്പിച്ചെന്ന പരാതിയിൽ ഗവർണർ തെളിവെടുപ്പ് നടത്തും. സർവകലാശാല അധികൃതർ, പരാതിക്കാർ, വിദ്യാർഥി എന്നിവരെ രാജ്ഭവനിൽ വിളിച്ചുവരുത്തും. തീയതി വൈകാതെ തീരുമാനിക്കും. സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും നൽകിയ പരാതിയിലാണ് തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.