ഗവർണറുടെ സുരക്ഷാവീഴ്ച: ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കേരള ഗവർണറുടെ സുരക്ഷാവീഴ്ചയിൽ സംസ്ഥാന ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.

കൊല്ലത്ത് എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് ഗവർണർ നടുറോഡിൽ കുത്തിയിരുന്ന സംഭവത്തിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം സി.ആർ.പി.എഫിന്‍റെ സുരക്ഷ ഏർപ്പെടുത്തിയത്. രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷയാണ് വര്‍ധിപ്പിച്ചത്.

ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നൽകിയത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു ഇസെഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്ക് കൂടി ബാധകമാക്കിയത്. പുതിയ നിർദേശപ്രകാരം ഗവർണറുടെ സുരക്ഷ കേന്ദ്ര സുരക്ഷ ഏജൻസിയായ സി.ആർ.പി.എഫിന് കൈമാറും.

കൊല്ലം നിലമേലിൽ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് രണ്ട് മണിക്കൂർ ഗവർണർ നടുറോഡിൽ കുത്തിയിരുന്നത്.

Tags:    
News Summary - Governor's security breach: Union government seeks report from chief secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.