ചെങ്ങന്നൂർ: മതേതരത്വം പുലമ്പുന്ന പിണറായി സർക്കാർ ഹിന്ദുസമൂഹത്തെ അധിക്ഷേപിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല. ഹിന്ദു ഐക്യവേദി ചെങ്ങന്നൂർ താലൂക്ക് സമ്മേളനത്തിൽ സംസാരികുകയായിരുന്നു.
നാഴി അരി മോഷ്ടിച്ചതിന് അട്ടപ്പാടിയിൽ മധുവിനെ ക്രൂരമായി വേട്ടയാടി കൊന്ന കേരളം രുനയാ പൈസ കൊടുത്തില്ല. ഭക്ഷണത്തിൽ മതം കലർത്തി അക്ഷേപിക്കുന്നത് ഹിന്ദുസമൂഹത്തെയാണ്. മതന്യൂനപക്ഷങ്ങളെ മതേത്വത്തിൻറെ പേരിൽ പ്രീണിപ്പിക്കുന്ന ഭരണമാണിവിടെയെന്ന് ശശികല പറഞ്ഞു.
സമ്മേളനം ശബരിമല അട്ടത്തോട് ഊരുമൂപ്പൻ നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് പ്രഫ. ശങ്കരനാരായണപിള്ള അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ്. ഖണ്ഡ് സംഘചാലക് ഡോ. എം. യോഗേഷ്, പരമേശ്വരൻ ചെല്ലപ്പൻ, ജി. പ്രദീഷ്, പ്രശാന്ത് മേക്കാട്ടിൽ, സുപ്രകാശ് അമ്പീരേത്ത്, ഗോപിനാഥപിള്ള, ദിലീപ് ഉത്രം, മുരളീധരൻ വെൺമണി, സിന്ധു സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.