തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മറ്റ് സർക്കാർ ജീവനക്കാരെയും വിന്യസിക്കുമെന്ന് മുഖ്യമന്ത്രി. ഇതുസംബന്ധിച്ച് പട്ടിക തയാറാക്കി ആവശ്യമായ നടപടി സ്വീകരിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ആവശ്യമുള്ള സ്ഥലങ്ങളിൽ ഇവരെ നിേയാഗിക്കാൻ കലക്ടമാർക്ക് പ്രത്യേക അധികാരവുമുണ്ട്. ഇതുസംബന്ധിച്ച് തിങ്കളാഴ്ചയും നിർദേശം നൽകിയതായി റവന്യൂ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ ഇപ്പോൾ ഫലപ്രദമാണ്. ക്വാറൻറീനിൽ കഴിയുന്നതിലടക്കം കൂടുതൽ കർക്കശമായ ഇടപെടലുകൾക്ക് കഴിയുക പൊലീസിനാണ് എന്നതിനാലാണ് ഇൗ ചുമതല പൊലീസിന് നൽകിയത്. അധികജോലി എന്നതിനപ്പുറം പ്രത്യേക ഉത്തരവാദിത്തം എന്ന നിലയിലാണ് പൊലീസിനെ വിന്യസിക്കുന്നത്.
പൊലീസ് ഇടപെടൽ അമർഷമുണ്ടാകില്ലേ എന്ന ചോദ്യത്തിന് കാസർകോെട്ട അനുഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആദ്യഘട്ടത്തിൽ ഏറെ ഭയപ്പെട്ട കാസർകോട്ട് കർക്കശമായ നടപടിയാണ് സ്വീകരിച്ചത്. ഇതിെൻറ ഭാഗമായി രോഗവ്യാപനം തടയാനായി. നിയന്ത്രണങ്ങളുടെ സ്വാദ് ജനം അനുഭവിച്ചറിഞ്ഞു. ഇൗ ക്രമീകരണങ്ങളാണ് തങ്ങൾക്ക് രക്ഷയായതെന്നാണ് പിന്നീടവർ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.