തിരുവനന്തപുരം: സംസ്ഥാനത്തെ 12 പുതിയ സർക്കാർ കോളജുകൾക്ക് കെട്ടിടം പണിയുന്നതിനും സ്ഥലംവാങ്ങുന്നതിനും ഉൾപ്പെടെ 570 കോടി രൂപ കിഫ്ബി പദ്ധതി വഴി അനുവദിച്ച് ഉത്തരവ്. കോഴിക്കോട് കൊടുവള്ളി, പത്തനംതിട്ട ഇലന്തൂർ, മലപ്പുറം തവനൂർ, നെയ്യാറ്റിൻകര, തൃശൂർ ഒല്ലൂർ, പാലക്കാട് പത്തിരിപ്പാല, കരുനാഗപ്പള്ളി തഴവ, മലപ്പുറം താനൂർ, വൈപ്പിൻ, നിലമ്പൂർ, മലപ്പുറം വനിത കോളജ് എന്നീ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കും തൃശൂർ എസ്.ആർ.വി ഗവ. മ്യൂസിക് ആൻഡ് പെർഫോമിങ് ആർട്സ് കോളജ് എന്നിവക്കാണ് ഫണ്ട് അനുവദിച്ചത്.
ഒാരോ കോളജിനും 10 കോടി രൂപ വീതം ആകെ 120 കോടിയാണ് അനുവദിച്ചത്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് തുടങ്ങിയ കോളജുകൾ താൽക്കാലിക കെട്ടിടങ്ങളിൽആണ് പ്രവർത്തിച്ചുവരുന്നത്. ഇതിനു പുറമേ, പുതിയ സർക്കാർ കോളജുകൾക്ക് ഭൂമി ഏറ്റെടുക്കാനായി 100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 48 സർക്കാർ കോളജുകളുടെ വികസനത്തിന് 75 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. ഏഴ് സർക്കാർ എൻജിനീയറിങ് കോളജുകൾക്കായി 75 കോടിയും അനുവദിച്ചിട്ടുണ്ട്.
പൈതൃക കോളജുകൾ ആയി പ്രഖ്യാപിച്ച തിരുവനന്തപുരം യൂനിവേഴ്സറ്റി കോളജ്, എറണാകുളം മഹാരാജാസ്, പാലക്കാട് വിക്ടോറിയ, തലശ്ശേരി ബ്രണ്ണൻ, തൃശൂർ കേരളവർമ എന്നീ കോളജുകളുടെ വികസനത്തിനായി 150 കോടി രൂപയും അനുവദിച്ചു. പോളിടെക്നിക്കുകളുടെ വികസനത്തിനായി 50 കോടി രൂപയും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.