തിരുവനന്തപുരം: കടകളിൽ പോകാൻ കോവിഡ് വാക്സിനെടുത്തെന്ന രേഖയോ നെഗറ്റിവ് സർട്ടിഫിക്കേറ്റാ വേണമെന്ന വ്യവസ്ഥ വലിയ അപകടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ ഉത്തരവ് കേരളത്തെ 'പിഴ' സംസ്ഥാനമാക്കി മാറ്റുമെന്ന് ക്രമപ്രശ്നം ഉന്നയിക്കവെ കുറ്റപ്പെടുത്തി. പൊലീസിന് പിഴ ഈടാക്കാൻ അവസരമൊരുക്കും. പൊലീസിന് പിഴയീടാക്കാൻ ടാർജറ്റ് നിശ്ചയിച്ചിരിക്കുന്നു.
ആരോഗ്യമന്ത്രി സഭയിൽ പ്രഖ്യാപിച്ച ഇളവുകൾക്ക് വിരുദ്ധമായ വ്യവസ്ഥകൾ ഉൾെപ്പടുത്തിയാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ, സർക്കാർ തീരുമാനത്തിൽ ഉറച്ചുനിന്നു. തെൻറ പ്രസ്താവനയുടെ അന്തഃസത്ത ഉൾക്കൊണ്ടാണ് ഉത്തരവെന്ന് മന്ത്രി വീണ ജോർജ് വിശദീകരിച്ചു. ഇതോടെ, സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
സഭയില്‍ നടത്തുന്ന പ്രസ്താവനക്ക് വിരുദ്ധമായി ഉത്തരവിറക്കാനാകില്ലെന്നും സഭയെ അവഹേളിക്കലാണതെന്നും വി.ഡി. സതീശൻ പറഞ്ഞു. ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം. കടകളും ബാങ്കുകളുമടക്കം സന്ദര്‍ശിക്കുന്നവര്‍ ആദ്യ ഡോസ് വാക്സിനെങ്കിലും എടുത്തവരോ, അല്ലെങ്കില്‍ 72 മണിക്കൂറിനുമുമ്പ് ആര്.ടി.പി.സി.ആര് പരിശോധന നടത്തിയവരോ, ഒരു മാസത്തിനുമുമ്പ് രോഗം വന്നവരോ ആകുന്നതാണ് അഭികാമ്യമെന്നാണ് മന്ത്രി ചട്ടം 300 പ്രകാരം സഭയിൽ പറഞ്ഞത്. അതിന് നിര്‍ബന്ധിത സ്വരമുണ്ടായിരുന്നില്ല. ഉത്തരവിറങ്ങിയപ്പോള്‍ ഇതൊക്കെ നിര്‍ബന്ധമാക്കുകയായിരുന്നു.
മെഡിക്കല്‍ അടിയന്തരാവശ്യങ്ങള്‍, മരുന്നുകള്‍ വാങ്ങല്‍, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ വിവാഹം, ബസ്, ട്രെയിന്‍, വിമാനം എന്നിവക്ക് വേണ്ടിയുള്ള പ്രാദേശിക യാത്രകള്‍, പരീക്ഷകള്‍ക്ക് പോകൽ എന്നീ സാഹചര്യങ്ങളില്‍ മാത്രമേ വീടിനു പുറത്തിറങ്ങാവൂവെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഇത് വലിയ അപകടമാണ്. പരിമിതമായ ചില കാര്യങ്ങള്‍ക്കേ പോകാവൂവെന്നത് പൊലീസിന് പിഴ ഈടാക്കാൻ അവസരമൊരുക്കും. പൊലീസിന് പിഴയീടാക്കാൻ ടാർജറ്റ് നിശ്ചയിച്ചിരിക്കുന്നു.
ഈ മാസം 20 കോടി പിരിക്കാനാണ് നിർദേശമെന്നും സതീശൻ കുറ്റപ്പെടുത്തി. എന്നാൽ, ആരോപണങ്ങൾ മന്ത്രി വീണ ജോര്‍ജ് തള്ളി. പൊതുപ്രാധാന്യമര്‍ഹിക്കുന്ന വിഷയമെന്ന നിലയിലാണ് നിയമസഭയിലെ പ്രസ്താവനയെന്നും പ്രാവര്‍ത്തികമാക്കാൻ ഉത്തരവിറക്കിയതിൽ വൈരുധ്യമില്ലെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.