തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുടെ ഒൗദ്യോഗിക വാഹനം ഭാര്യക്ക് യാത്ര ചെയ്യാൻ ഉപയോഗിച്ചത് വിവാദമായി. സ്‌പെഷല്‍ ഓഫിസര്‍ ആർ. വിജയന് സർക്കാർ അനുവദിച്ച KL01 BF 4444 എന്ന നമ്പർ വാഹനം സർവകലാശാല അധ്യാപികയായ ഭാര്യ ഡോ. പൂർണിമ മോഹൻ വഞ്ചിയൂരിലെ കോളജിലേക്കെത്താൻ ഉപയോഗിച്ചതിന്‍റെ ദൃശ്യങ്ങൾ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്‌പെഷല്‍ ഓഫിസര്‍ എന്ന നിലയിലാണ് മോഹനന് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കാര്‍ നല്‍കിയിട്ടുള്ളത്. ഇത് ബന്ധുക്കള്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയില്ല. സർവകലാശാല അധ്യാപികമാർക്ക് ഒൗദ്യോഗിക വാഹനമില്ല.
എന്നാൽ ഡോ. പൂർണിമ മോഹനനെ കോളജിലെത്തിക്കാനും തിരികെ കൊണ്ടുപോകാനും ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നുവെന്നതിന്‍റെ ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്. പ്രിൻസിപ്പൽ സെക്രട്ടറിമാർ മുതൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ വരെ പന്ത്രണ്ട് വിഭാഗം ഉദ്യോഗസ്ഥർക്കാണ് സർക്കാർ വാഹനങ്ങളിൽ വീട്ടിൽ പോയി വരാൻ അനുവാദമുള്ളത്. ഈ ഘട്ടത്തിൽ അനർഹമായി വാഹനം ഉപയോഗിച്ചെന്നാണ് വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.