തിരുവനന്തപുരം: കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നടപടികൾ പൊലീസിനുള്ള സന്ദേശമാണ്. ഒറ്റപ്പെട്ട സംഭവങ്ങെള പൊലീസിെൻറ ആകെയുള്ള പ്രശ്നമായി കാണുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയാണ് ഇത്തരം സംഭവമുണ്ടായതിന് കാരണമെന്ന തരത്തിൽ ചിത്രീകരിക്കാൻ പാടില്ല. തെൻറ സുരക്ഷ താൻ ഉണ്ടാക്കിയതല്ലെന്നും അേദഹം പറഞ്ഞു.
കെവിെൻറ വീട് സന്ദർശിക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. വീട് സന്ദർശിക്കുന്നതിലല്ല, നടപടി എടുക്കുന്നതിലാണ് കാര്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിടുവായത്തം പറയുന്നതിൽ കേമനാണ്. പ്രതിപക്ഷ നേതാവിെൻറ സ്ഥാനമെന്താണെന്ന് അദ്ദേഹത്തിനിത് വരെ പിടി കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങൾ വിധി പ്രസ്താവിക്കണ്ട. വാർത്ത കൊടുത്താൽ മതി. മാധ്യമങ്ങൾ നാടിനെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയാണ് പ്രശ്നത്തിന് കാരണമെന്നത് ചില മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഒരു സ്േറ്റഷൻ പരിധിയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുള്ളപ്പോൾ സ്ഥലം എസ്.െഎ അവിടെ ഉണ്ടാകും. അത് സ്വാഭാവികമാണ്. ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ താൻ പെങ്കടുത്ത പരിപാടി വൈകുന്നേരമായിരുന്നു. രാവിലെ ലഭിച്ച പരാതി അന്വേഷിക്കാൻ എസ്.െഎക്ക് മുഖ്യമന്ത്രിയുടെ പരിപാടി തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു.
പെട്രോൾ-ഡീസൽ വിലയിൽ ഒരു രൂപ കുറയുന്ന തരത്തിൽ നടപടി സ്വകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജൂൺ ഒന്നു മുതൽ ഇന്ധനവിലയിൽ സംസ്ഥാനത്ത് ഒരു രൂപയുടെ കുറവ് വരുന്ന തരത്തിൽ നികുതിയിളവ് നൽകും. കേന്ദ്രത്തിനുള്ള സന്ദേശമാണ് ഈ നടപടി. നികുതിയിനത്തിൽ സംസ്ഥാനത്തിന് വർഷത്തിൽ 509 കോടി രൂപയുടെ നഷ്ടമുണ്ടാവും. വർദ്ധിച്ച നികുതി ഉപഭോക്താവിന് ബാധ്യതയാണ്. അത് കുറക്കാൻ കേന്ദ്രവും തയാറാവണമെന്ന് ആവശ്യപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
നിയമിച്ചു
1. കേരളഹൗസ് അഡീഷണല്‍ റസിഡന്‍റ് കമ്മീഷണര്‍ പുനീത് കുമാറിനെ കേരളഹൗസ് റസിഡന്‍റ് കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു.
2. പാര്‍ലമെന്‍ററി കാര്യ വകുപ്പ് സെക്രട്ടറി ബി. അശോകിന് കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധികചുമതല കൂടി ഉണ്ടാകും.
3. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി കെ.ഗോപാല കൃഷ്ണ ഭട്ടിന് തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കി.
4. അമൃത് മിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ പി.എസ്. മുഹമ്മദ് സാഗിറിനെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി മാറ്റി നിയമിച്ചു.
5. കൊളിജീയേറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയയെ സപ്ലൈകോ സി.എം.ഡി.യായി മാറ്റി നിയമിച്ചു.
6. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറിന് ലൈഫ് മിഷന്‍ സി.ഇ.ഒയുടെ അധിക ചുമതല കൂടി നല്‍കി.
7. തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഗിരിജയ്ക്ക് അമൃത് മിഷന്‍ പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കി.
8. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം.ഡി. വീണ എന്‍ മാധവനെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി നിയമിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം.ഡിയുടെ അധിക ചുമതല കൂടി ഉണ്ടാകും.
9. പാലക്കാട് ജില്ലാ കളക്ടര്‍ പി. സുരേഷ് ബാബുവിനെ ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.
10. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡി. ബാലമുരളിയെ പാലക്കാട് ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു.
11. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ പി.ബി. നൂഹിനെ പത്തനംതിട്ട ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു.
12. ലൈഫ് മിഷന്‍ സി.ഇ.ഒ. അദീല അബ്ദുളളയെ ഐ.എം.ജി കോഴിക്കോട് റീജിയണല്‍ ഡയറക്ടറായി മാറ്റി നിയമിച്ചു.
13. ഹൗസിംഗ് കമ്മിഷണര്‍ ബി. അബ്ദുള്‍ നാസറിന് നിര്‍മ്മിതി കേന്ദ്രം ഡയറക്ടറുടെയും നാഷണല്‍ സൈക്ലോണ്‍ റിസ്ക് മിറ്റിഗേഷന്‍ പ്രൊജക്ട് സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറുടെയും അധിക ചുമതല കൂടി നല്‍കി.
14. അസാപ്പ് സി.ഇ.ഒ. ഹരിത വി കുമാറിന് കൊളീജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കി.
15. ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പി.കെ. സുധീര്‍ ബാബുവിനെ എന്‍ട്രന്‍സ് എക്സാമിനേഷന്‍ കമ്മിഷണറായി മാറ്റി നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.