സി.ഐ യുടെ ഭാഗത്ത് ഗുരുതരവീഴ്​ച -മന്ത്രി അനിൽ

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ വി​വാ​ദ​ത്തി​ല്‍ ആ​ദ്യ​മാ​യി പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. ഗു​രു​ത​ര​വീ​ഴ്ച​യാ​ണ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ​ഫോ​ണി​ൽ സം​ഭാ​ഷ​ണം ആ​രം​ഭി​ച്ച​ത്​ മു​ത​ൽ വ​ട്ട​പ്പാ​റ സി.​ഐ​യു​ടെ പ്ര​തി​ക​ര​ണം ക്ഷ​മ​യി​ല്ലാ​തെ​യാ​യി​രു​ന്നു.

താ​ന്‍ എ​ന്തി​ന് വേ​ണ്ടി​യാ​ണ് സി.​ഐ​യെ വി​ളി​ച്ച​തെ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധി​ക്കൂ​വെ​ന്നും കു​റ്റ​ക്കാ​ര​നെ​ങ്കി​ൽ അ​ത്​ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ മ​ന്ത്രി ജി.​ആ​ർ. അ​നി​ലും വ​ട്ട​പ്പാ​റ സി.​ഐ ഗി​രി​ലാ​ലും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​ത്.

അ​തി​ന്‍റെ ശ​ബ്​​ദ​രേ​ഖ പു​റ​ത്തു​വ​രി​ക​യും സി.​ഐ​യെ വി​ജി​ല​ൻ​സി​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. വ്യാ​ഴാ​ഴ്ച നെ​ടു​മ​ങ്ങാ​ട്​ പൊ​തു​ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​ശേ​ഷ​മാ​ണ്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ച​ത്. ഒ​രു വ​നി​ത ന​ൽ​കി​യ പ​രാ​തി​യി​ൽ നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​​ശ്യ​പ്പെ​ട്ടാ​ണ്​ മ​ന്ത്രി സി.​​ഐ​യെ വി​ളി​ച്ച​ത്. ന്യാ​യ​മാ​യി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​മെ​ന്ന ഇ​ൻ​സ്​​പെ​ക്ട​റു​ടെ മ​റു​പ​ടി വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യാ​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - GR anil against CI in phone call controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.