പു​ന്ന​പ്ര ഫി​ഷ്​​ലാ​ന്‍ഡ്​ സെ​ന്‍റ​റി​ല്‍ ചു​വ​രെ​ഴു​തു​ന്ന ന​ടേ​ശ​ന്‍

തെരുവുനായ്ക്കളെ പ്രതിരോധിക്കാൻ ചുവരെഴുത്ത്

അമ്പലപ്പുഴ: തെരുവുനായ് അക്രമങ്ങളിൽനിന്ന് സ്വയം പ്രതിരോധിക്കാൻ തീരദേശവാസികളെ ചുവരെഴുത്തിലൂടെ ബോധവത്കരിച്ച് ചിത്രകലാകാരൻ. ആലപ്പുഴ വടക്കനാര്യാട് തണൽവീട്ടിൽ നടേശനാണ് പുന്നപ്ര ഫിഷ്‌ലാൻഡ് സെന്‍ററിന്‍റെ ചുവരിൽ തെരുവുനായ്ക്കളെ സൂക്ഷിക്കുക, കടിയേൽക്കാതെ സ്വയം പ്രതിരോധിക്കുക, ഭക്ഷണാവശിഷ്ടങ്ങൾ തെരുവിൽ വലിച്ചെറിയാതിരിക്കുക തുടങ്ങിയ മുന്നറിയിപ്പുകൾ തന്‍റെ കരവിരുതിലൂടെ ജനങ്ങളിൽ എത്തിക്കുന്നത്.

കഴിഞ്ഞ 35 വർഷമായി പെയിന്‍റിങ് ജോലി ചെയ്യുന്ന നടേശൻ മുമ്പും ബോധവത്കരണ രംഗത്ത് നിറം ചാലിച്ചിട്ടുണ്ട്. കോവിഡിന്‍റെ പിടിയിൽപെടാതിരിക്കാനുള്ള മുൻകരുതലുകൾ, മയക്കുമരുന്നിന്‍റെ കുരുക്കിൽപെടാതിരിക്കാൻ കുട്ടികളിൽ ബോധവത്കരണം, പ്ലാസ്റ്റിക്കൊരുക്കുന്ന വിപത്ത് തുടങ്ങിയവയെല്ലാം നടേശന്‍റെ ചുവർചിത്രങ്ങളിലൂടെ ജനഹൃദയങ്ങളിൽ അറിവിന്‍റെ നിറക്കൂട്ട് ചാർത്തി.

Tags:    
News Summary - Graffiti to defend street dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.