ആരിഫി​േൻറത്​ രാജാവി​െനക്കാൾ വലിയ രാജഭക്തി -വെള്ളാപ്പള്ളി നടേശൻ

ചേർത്തല: ദേശീയപാത നവീകരണത്തിൽ ക്രമക്കേട് ആരോപിച്ച് മുൻ മന്ത്രി ജി. സുധാകരനെതിരെ പരോക്ഷമായി പരാതി നൽകിയ എ.എം. ആരിഫ് എം.പിയുടെ നടപടി രാജാവി​െനക്കാൾ വലിയ രാജഭക്തിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചേർത്തലയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരിഫി​െൻറ നടപടി അപക്വവും അനവസരത്തിലുള്ളതും എടുത്തുചാട്ടവുമാണ്. സുധാകരനോടുള്ള കുടിപ്പക തീർക്കാനാണ് പ്രസ്​താവ​നയെന്ന് കരുതണം. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ആർക്കും ഒരു ആക്ഷേപവുമുണ്ടായിരുന്നില്ല. അഴിമതിക്കെതിരായ ആ പോരാട്ടം എല്ലാ രാഷ്‌ട്രീയ കക്ഷികളും അംഗീകരിച്ചതാണ്. ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്തി. കുറ്റത്തിനായി ആർക്കും കുറ്റം പറയാം. തെരഞ്ഞെടുപ്പിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായെങ്കിൽ പാർട്ടിയിൽ പരിഹരിക്കണം. പൊതുജനങ്ങൾക്ക് മുന്നിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല.

സ്‌ത്രീധനം വേണ്ടെന്ന് വരനും വധുവും തീരുമാനിക്കണം. പെണ്ണിനെ സംരക്ഷിക്കാൻ കഴിവുള്ളവൻ വിവാഹം കഴിച്ചാൽ മതി. അതിനായി സർക്കാർ നിയമനിർമാണം നടത്തണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Tags:    
News Summary - Great devotion to the king of Arif - Vellapalli Nateshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.