ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതുമായി ബന്ധപ്പെ ട്ട തടസ്സങ്ങൾ നീങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുക്കാൻ വേണ്ടിവര ുന്ന ചെലവിെൻറ 25 ശതമാനം വരുന്ന 5000 കോടിയോളം രൂപ കേരളം വഹിക്കാമെന്ന ഉറപ്പിെൻറ അടിസ് ഥാനത്തിൽ നടപടികൾ മുന്നോട്ടുനീങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.
ഉപരിതല ഗതാഗത മ ന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം വാർത്തസമ്മേളനത്തിൽ സം സാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിവരുന്ന തുകയുടെ നാലിലൊന്ന് വഹിക്കുന്നതിനാൽ കരിങ്കല്ല്, മണൽ തുടങ്ങിയവ കേരളം നൽകണം എന്നതടക്കം കേന്ദ്രം നേരത്തെ മുന്നോട്ടുവെച്ച മറ്റ് ഉപാധികളൊന്നും ഇനി ബാധകമല്ലെന്ന് പിണറായി വിജയൻ വിശദീകരിച്ചു. നടപടികൾ ഉടൻ തുടങ്ങും. പാർലമെൻറ് സമ്മേളനം കഴിഞ്ഞാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കേരളത്തിലെത്തി ചർച്ച നടത്തി തുടർനടപടികൾക്ക് അന്തിമ രൂപം നൽകും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ക്രമാതീത ചെലവായിരുന്നു ദേശീയപാത വികസനത്തിൽ പ്രധാന തടസ്സമായി നിന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് ഉടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകും.
കോഴിക്കോട് ഇടിമൂഴിക്കൽ-വെങ്ങളം ബൈപാസ് വീതികൂട്ടൽ ജോലി വേഗം തുടങ്ങാനും ധാരണയായി. കരാർ കഴിഞ്ഞ വർഷം തന്നെ നൽകിയതാണ്. ഇൗ പദ്ധതിക്ക് മറ്റു തടസ്സങ്ങളില്ല. വടക്കഞ്ചേരി-തൃശൂർ ആറുവരി പാതയിലെ കുതിരാൻ ടണൽ നിർമാണം പുതിയ കരാറുകാരനെ കണ്ടെത്തി മുന്നോട്ടുനീക്കും. വനംവകുപ്പിെൻറ തടസ്സങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കും. കൊല്ലം-കോഴിക്കോട് ദേശീയ ജലപാത കോഴിക്കോട്ടുനിന്ന് വടക്കോട്ടും കൊല്ലത്തുനിന്ന് തെക്കോട്ടും നീട്ടാൻ സംസ്ഥാന സർക്കാർ തയാറാക്കിയ 6000 കോടി രൂപയുടെ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രസഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്ന് ഷിപ്പിങ് മന്ത്രി മൻസുഖ് എൽ. മാണ്ഡവ്യയുടെ ഉറപ്പുലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കേരള വാട്ടർേവസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി രൂപവത്കരിക്കുന്നതിൽ കേന്ദ്രം 49 ശതമാനം ഒാഹരി എടുക്കുക, കൊച്ചി നഗര കനാൽ വികസനത്തിെൻറ 1300 കോടി രൂപ പദ്ധതിക്ക് കേന്ദ്രസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങേളാടും മന്ത്രി അനുകൂലമായി പ്രതികരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശ ഷിപ്പിങ് പദ്ധതിയിൽ സ്വകാര്യ ഏജൻസികളെ ഉൾപ്പെടുത്തുന്നതിനും കേരളത്തിനെന്നപോലെ കേന്ദ്രത്തിനും താൽപര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.