തൃശൂർ: കുടുംബശ്രീ മിഷന് കീഴിലെ മൊബൈൽ ആപ് 'അന്നശ്രീ' വഴി ഇനി പലചരക്കും പച്ചക്കറിയും. വൈകാതെ മത്സ്യവും മാംസവും ഉപഭോക്താക്കളിലേക്ക് എത്തും. ലോക്ഡൗൺ കാലത്ത് കുടുംബശ്രീയുടെ സ്വന്തം ആപ് ജനപ്രിയമാകുകയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളിൽ 1500 പേരാണ് ആപ് ഡൗൺലോഡ് ചെയ്തത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പലചരക്ക്, പച്ചക്കറി എന്നിവ ഉപഭോക്താക്കൾക്ക് എത്തിക്കാനുള്ള സംവിധാനം ആപ്പിൽ സജ്ജീകരിച്ചത്. ആവശ്യക്കാർ ഏറെയായിരുന്നു അതിന്. ഈ പ്രതികരണമാണ് കോൾഡ് സ്റ്റോറേജ് വഴി മത്സ്യ, മാംസ വിൽപന കൂടി ഏറ്റെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. തലേദിവസം ഓർഡർ നൽകിയാലേ പിറ്റേന്ന് മത്സ്യവും മാംസവും വിതരണം ചെയ്യാനാകൂവെന്നും അടുത്ത ആഴ്ച സംവിധാനം പൂർണ സജ്ജമാകുമെന്നും കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാർ അറിയിച്ചു. ആദ്യഘട്ടമായി തൃശൂർ കോർപറേഷൻ പരിധിയിലാണ് സേവനം ലഭ്യമാകുക. വൈകാതെ േബ്ലാക്ക് പരിധിക്കുള്ളിലേക്കും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. തൃശൂർ മാതൃകയാക്കി കളമശ്ശേരിയിൽ പദ്ധതി തുടങ്ങിയിട്ടുണ്ട്്.
കുടുംബശ്രീ തൃശൂർ ജില്ല മിഷന് കീഴിലെ യുവശ്രീ സംരംഭമായ ഐഫ്രം (അദേഭ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസർച്ച് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്) ആണ് ആപ് വികസിപ്പിച്ചത്. 2020 ജൂണിൽ ആപ് പ്രവർത്തനം തുടങ്ങിയെങ്കിലും കോവിഡ് രണ്ടാം തരംഗത്തോടെയാണ് പ്രവർത്തനം സജീവമാക്കിയത്. ആദ്യഘട്ടത്തിൽ ഉപേഭാക്താവിന് ഭക്ഷണം ഒാർഡർ ചെയ്യാനുള്ള സജ്ജീകരണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോൾ കുടുംബശ്രീ സംരംഭകർക്ക് അവരുടെ ഉൽപന്നങ്ങളും ആപ് വഴി വിറ്റഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.