തിരുവനന്തപുരം: പുനർനിർമാണത്തിനായി ഏര്‍പ്പെടുത്തിയ പ്രളയ സെസ് പിന്‍വലിക്കില്ലെ ന്ന് മന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു. നികുതി പിരിവ് ശക്തിപ്പെടുത്തും. വിവിധ വ കുപ്പുകളുമായി ബന്ധപ്പെട്ട കുടിശ്ശിക ഇൗടാക്കാൻ റവന്യൂറിക്കവറി നടപടികളും ആരംഭി ക്കും. ഉടൻ കലക്ടര്‍മാരുടെ യോഗം വിളിക്കും. ഇതിനായി തീവ്രയജ്ഞപരിപാടി അടുത്തമാസത്തോടെ ആരംഭിക്കുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രളയ സെസുമായി ബന്ധപ്പെട്ട് അവശ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമുണ്ടായിട്ടില്ല. വ്യാപാരികള്‍ക്ക് പറയാനുള്ള അവകാശമുള്ളതുപോലെ സര്‍ക്കാറിന് നികുതി ചുമത്താനും അധികാരമുണ്ട്. ജി.എസ്.ടിയുടെ ഭാഗമായ നികുതിവർധനക്ക് നടപടികള്‍ ആരംഭിച്ചു. വില്പന സംബന്ധിച്ച് എല്ലാമാസവും വിവരം നൽകാത്ത വ്യാപാരികള്‍ക്ക് പിഴ ചുമത്തും.
തുടര്‍ന്നാല്‍ രജിസ്ട്രേഷന് റദ്ദാക്കും. ഇതിലൂടെ 500 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. ആഗസ്റ്റിൽ സമ്പൂര്‍ണ റിട്ടേണുകള്‍ ലഭിക്കുന്നതിെൻറ പരിശോധനയിൽ രണ്ടുവര്‍ഷത്തെ നികുതിയിനത്തില്‍ 1500 കോടി രൂപ കൂടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജി.എസ്.ടി കാലത്തിന് മുമ്പ് സ്വര്‍ണത്തിന് 1.25 ശതമാനം നികുതിയായിരുന്നപ്പോള് വര്‍ഷം 700 കോടി രൂപ ലഭിച്ചിരുന്നത് മൂന്ന് ശതമാനമാക്കിയിട്ടും 150 കോടിയായി കുറഞ്ഞു. വലിയ നികുതി വെട്ടിപ്പാണിത്. മേഖലതിരിച്ച് ഇടപെട്ട് നികുതിപിരിക്കും.രണ്ടാം പ്രളയം കേരളത്തിെൻറ സാമ്പത്തികസ്ഥിതിയെ ഗൗരവതരമായി ബാധിെച്ചന്ന് മന്ത്രി പറഞ്ഞു. പൊതുവെ മാന്ദ്യത്തിലായ കേരളത്തിെൻറ സ്ഥിതി പ്രളയത്തോടെ രൂക്ഷമാകും. വായ്പാപരിധി വർധിപ്പിക്കണമെന്ന കേരളത്തിെൻറ ആവശ്യത്തിന് അനുകൂലമായി പ്രതികരിക്കാത്ത കേന്ദ്രം വായ്പാപരിധിയില്‍ 5,500 കോടി രൂപ വെട്ടിക്കുറച്ചു.
2016-17ല്‍ കേരളത്തിെൻറ ട്രഷറി അക്കൗണ്ടില്‍ 6000 കോടി രൂപയുണ്ടായിരുന്നത് പബ്ലിക്ക് അക്കൗണ്ട്സ് വഴി ലഭിച്ചതാണെന്ന് പറഞ്ഞാണ് വായ്പ വെട്ടിക്കുറച്ചത്. പ്രകൃതിദുരന്തങ്ങളില്‍നിന്ന് രക്ഷനേടുന്നതിനായി എടുക്കുന്ന വായ്പകള്‍ സാധാരണവായ്പകള്ക്ക് മുകളിലാകണമെന്ന റിപ്പോര്‍ട്ട് ജി.എസ്.ടി കൗൺസിൽ കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. അരുൺ ജെയ്റ്റിലി ഉള്‍പ്പെടെ അംഗീകരിക്കുകയും ചെയ്തിരുന്നു. റീബില്‍ഡ് കേരള എടുക്കുന്ന വായ്പകൾ ഇതിലാണ് വരുന്നത്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.