സംസ്ഥാന ബജറ്റില്‍ പുതിയ നികുതിനിര്‍ദേശങ്ങളൊന്നുമില്ല. ചരക്ക് സേവന നികുതി ജൂലൈയില്‍ നടപ്പാവുന്ന സാഹചര്യത്തിലാണിത്. നികുതിസംവിധാനം അപ്പാടെ ജി.എസ്.ടി നിരക്കിലേക്ക് മാറും. അതോടെ നികുതിവര്‍ധനക്ക് സമാനമായ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ജി.എസ്.ടി ഉടന്‍ വരുന്നതിനാല്‍ സാമ്പത്തികവര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ നിലവിലെ സംവിധാനം തന്നെ തുടരുകയും ചെയ്യും.
ബജറ്റില്‍ പ്രഖ്യാപിച്ച ഇളവുകള്‍:
- സ്വാഭാവികറബറിനെയും അതിന്‍െറ രൂപാന്തരങ്ങളെയും 2014 ഡിസംബര്‍ 20 മുതല്‍ 2015 മാര്‍ച്ച് 31 വരെ നികുതിമുക്തമാക്കി. കഴിഞ്ഞസര്‍ക്കാര്‍ ഇത് പ്രഖ്യാപിച്ചെങ്കിലും ധനബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ നികുതിബാധ്യതയും പലിശയും വ്യാപാരികള്‍ക്ക് ഒഴിവാക്കാനാണ് നിര്‍ദേശം.
- സൗരപാനലുകള്‍ക്കും അനുബന്ധസാമഗ്രികള്‍ക്കും നികുതി ഒരു ശതമാനമാക്കിയിരുന്നെങ്കിലും അവ സ്ഥാപിക്കാന്‍ 14.5 ശതമാനമായിരുന്നു നേരത്തേ നികുതി. പാനലുകളുടെ നികുതി ഒരു ശതമാനമാക്കിയതിന് 2013 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യം.
- കയറ്റുമതിക്കുള്ള പാക്കിങ്വസ്തുക്കളെ നികുതിമുക്തമാക്കി. 2005-06 മുതല്‍ പ്രാബല്യം. അടച്ച നികുതി മടക്കിനല്‍കില്ല.
- അനുമാന നികുതിദായകരുടെ ആംനസ്റ്റി പദ്ധതി ഉദാരമാക്കി. വിറ്റുവരവിനൊപ്പം ഇവരുടെ കണക്കില്‍പെടാത്ത വാങ്ങലുകള്‍ക്ക് അഞ്ച് ശതമാനം ഗ്രോസ് പ്രോഫിറ്റ് ചേര്‍ത്തായിരിക്കും ആകെ വിറ്റുവരവ് കണക്കാക്കുക. ഇത് നിയമത്തിലെ 6(5) വകുപ്പിലെ പരിധിക്ക് താഴെയെങ്കില്‍ അരശതമാനം നികുതിയും അതിന് മുകളില്‍ ഒരുകോടി വരെ ഒരുശതമാനവും ഒരുകോടിക്ക് മുകളില്‍ രണ്ട് ശതമാനവും നല്‍കണം. അടുത്ത ജൂണ്‍ വരെ ഇതിന് സന്നദ്ധത അറിയിക്കാം.
- കെ.ജി.എസ്.ടി പ്രകാരം നല്‍കിയ ആംനസ്റ്റി പദ്ധതിയുടെ കാലാവധി അടുത്ത ഡിസംബര്‍ 31 വരെ നീട്ടും.
- 2010-11 വരെ കാര്‍ഷികാദായ നികുതി-ആഡംബര നികുതി കുടിശ്ശിക പൂര്‍ണമായി അടച്ചാല്‍ പലിശയും പിഴയുടെ 70 ശതമാനവും പിഴപ്പലിശയും ഇളവ് ചെയ്യും.
- അലുമിനിയം ഫാബ്രിക്കേഷന്‍, കിച്ചണ്‍ കാബിനറ്റ്, എയര്‍കണ്ടീഷന്‍ പ്ളാന്‍റ് സ്ഥാപിക്കല്‍ ജോലികളുടെ കരാര്‍പണിയുമായി ബന്ധപ്പെട്ട നികുതി, പലിശ എന്നിവക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍. അടച്ച കോമ്പൗണ്ടിങ് നികുതിക്കുപുറമെ മൊത്തം കരാര്‍ തുകക്ക് രണ്ട് ശതമാനം നികുതി കൂടി നല്‍കിയാല്‍ അവരെ ഷെഡ്യൂള്‍ നിരക്കിലെ നികുതിനിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കും.
- കുടിശ്ശികയായ വാറ്റ് അസസ്മെന്‍റുകള്‍, റീഅസസ്മെന്‍റുകള്‍ എന്നിവ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക പദ്ധതി, ഇത് വേഗത്തിലാക്കാന്‍ നിയമഭേദഗതി
- പേപ്പര്‍ ലോട്ടറിയിലെ നികുതി ഉറപ്പുവരുത്താനും നറുക്കെടുപ്പിന് ലൈസന്‍സ് ഫീസ് ചുമത്താനും നിയമനിര്‍മാണം. ലോട്ടറി ടിക്കറ്റ് സുരക്ഷ ഉറപ്പാക്കാന്‍ വിദഗ്ധസമിതി റിപ്പോര്‍ട്ട് നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.