ഗൂഡല്ലൂർ: പൂട്ടിയിട്ട വീട് കുത്തിതുറന്ന് നാടൻ തോക്ക് പിടിച്ചെടുത്തു. ഓവാലി റേഞ്ചിലെ പെരിയശോല സഞ്ജയ് നഗറിലെ അനസ് എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. വനപാലകർ നാട്ടുകാരുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ പൂട്ടു പൊളിച്ച് വീടിനകത്ത് കടന്ന് തോക്ക് പിടിച്ചെടുക്കുകയായിരുന്നു.
മാംസം, നാടൻ തോക്ക്, മാൻകൊമ്പ്, കത്തി ഉൾപ്പെടെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് വനപാലകർ അന്വേഷണമാരംഭിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഓവാലി ഭാഗത്ത് വന്യമൃഗങ്ങളെ വേട്ടയാടി മാംസം വിൽക്കുന്നതിനെക്കുറിച്ച് വനപാലകർക്ക് വിവരം ലഭിച്ചിരുന്നു. വനപാലകരിൽ ചിലരുടെ ഒത്താശ ഉണ്ടെന്നും ആരോപണം ഉയർന്നതിനെതുടർന്ന് പ്രത്യേക സംഘമാണ് അന്വേഷണത്തിനിറങ്ങിയത്. എ.സി.എഫ് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള വനപാലകരും പൊലീസും റെയ്ഡിൽ പങ്കെടുത്തു. അനസിനെ ഉടൻ പിടികൂടി ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.