representation image
മലപ്പുറം: മലപ്പുറം വെട്ടത്തൂരിൽ പച്ചക്കറി കടയിൽ നടത്തിയ പരിശോധനയിൽ തോക്കുകളും കഞ്ചാവും കണ്ടെത്തി. രണ്ടു തോക്കുകളും മൂന്ന് തിരകളും ഒന്നര കിലോയോളം കഞ്ചാവുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ
മണ്ണാർമല സ്വദേശി ഷറഫുദീനെ (40) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പൊലീസാണ് പരിശോധന നടത്തിയത്. ഒരു തോക്ക് കടയിൽ നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽ നിന്നുമാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.