ഗുരുവായൂർ: ആനന്ദ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി ഐ.ജി എം.ആർ. അജിത്കുമാർ. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ഐ.ജി പറഞ്ഞു.
പ്രതികൾ സഞ്ചരിച്ച കാർ പി.എസ്. ഫാഹിസ് എന്നയാളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം. ഫാസിൽ വധത്തിൽ ഉൾപ്പെട്ടവർക്കെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫാസിൽ വധം നടന്ന് നാലുവർഷം പിന്നിടുമ്പോഴാണ് പ്രതികളിലൊരാൾ കൊല്ലപ്പെടുന്നത്.
2013 നവംബർ നാലിനാണ് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവായിരുന്ന ഫാസിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവർ ഇപ്പോൾ ജാമ്യത്തിലാണ്. ഫാസിലിെൻറ കൊലപാതകത്തിന് സി.പി.എം മറുപടി നൽകാത്തതിൽ സംഘടനയിൽ ഒരു വിഭാഗത്തിന് അമർഷമുണ്ടായിരുന്നെന്നും പൊലീസ് സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.