കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി രൂപ കൈമാറാനുള്ള ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി തീരുമാനം നിലനിൽക്കില്ലെന്ന് ഹൈകോടതി. ഗുരുവായൂരപ്പെൻറ പേരിൽ സമർപ്പിക്കപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളും പണവും ദേവസ്വം ശേഖരിച്ച സ്വത്തുവകകളും ഗുരുവായൂരപ്പേൻറതാണ്. ഈ ഫണ്ടിൽനിന്ന് സംഭാവനയായോ സമ്മാനമായോ ഒരുതരത്തിലും വകമാറ്റാൻ ദേവസ്വം മാനേജ്മെൻറ് കമ്മിറ്റിക്കോ അഡ്മിനിസ്ട്രേറ്റർക്കോ കമീഷണർക്കോ സാധ്യമല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സർക്കാർ ഏജൻസികൾക്കോപോലും നൽകാനാകില്ലെന്നും ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയത് ഭരണഘടന വിരുദ്ധമാണെന്ന് കാട്ടി നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ദേവസ്വം ഫണ്ട് ദുർ വിനിയോഗവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കോടതിവിധികൾ നിലവിലുള്ള സാഹചര്യത്തിൽ ഫുൾെബഞ്ചിെൻറ പരിഗണനക്ക് വിടുകയായിരുന്നു. സർക്കാറിെൻറ ലക്ഷംവീട് പദ്ധതിക്ക് 1978ൽ 50,000 രൂപ നൽകാനുള്ള മാേനജിങ് കമ്മിറ്റി തീരുമാനം ൈഹകോടതിയുടെ അഞ്ചംഗ വിശാല ബെഞ്ച് റദ്ദാക്കിയതിെൻറ പശ്ചാത്തലത്തിൽ സർക്കാർ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത് വിലക്കി 1978ൽ പുതിയ ദേവസ്വം ആക്ട് നിലവിൽവന്നതായി കോടതി ചൂണ്ടിക്കാട്ടി.
ദേവസ്വം സ്വത്ത് സർക്കാറിനോ മറ്റോ കൈമാറാൻ മാനേജ്മെൻറ് കമ്മിറ്റിക്ക് അധികാരമില്ല. ട്രസ്റ്റിയെന്ന നിലയിൽ വിട്ടുവീഴ്ചയില്ലാത്ത ബാധ്യതയാണിത്. ഭക്തരുടെ വൈദ്യസഹായത്തിനും കുടിവെള്ള വിതരണത്തിനും ശൗചാലയ സൗകര്യങ്ങളൊരുക്കലിനും ആക്ടിൽ നൽകിയിരിക്കുന്ന അനുമതി ക്ഷേത്രകാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ടതല്ലാത്ത മേഖലക്ക് ഈ അനുമതി ബാധകമാക്കാനാകില്ല.
അതിനാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയ നടപടി നിലനിൽക്കില്ല. നൽകിയ തുക തിരിച്ചുപിടിക്കുന്നതടക്കം നടപടികൾ തീരുമാനിക്കാൻ ഹരജി ഡിവിഷൻ ബെഞ്ചിന് മടക്കിയയച്ചു. പ്രളയദുരിതാശ്വാസത്തിനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി അഞ്ചുകോടി വീതമാണ് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.