ഗുരുവായൂർ: മമ്മിയൂരിലെ ഫ്ലാറ്റിന്‍റെ എട്ടാം നിലയിൽ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു. മാണിക്കത്ത് സ്വദേശി ഹരിഹരന്‍റെ ഭാര്യ റുമേനിയക്കാരിയായ റോബർട്ടീന(40)യാണ് മരിച്ചത്. മമ്മിയൂർ ക്ഷേത്രത്തിന് സമീപമുള്ള 'പഞ്ചരത്ന' എന്ന ഫ്ലാറ്റിലാണ് സംഭവം.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് ഇവര്‍ ഫ്‌ളാറ്റില്‍നിന്ന് ചാടിയതെന്ന് കരുതുന്നു. അഞ്ചുമാസം മുമ്പാണ് വിദേശ വനിതയും ഗുരുവായൂര്‍ സ്വദേശിയും തമ്മിലുള്ള വിവാഹം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.