ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വത്തിന്‍റെ സംഭാവന: 10 കോടി രൂപ തിരിച്ചടക്കുന്നത്​ സംബന്ധിച്ച് നിയമോപദേശം തേട​ും

ഗുരുവായൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയ 10 കോടി രൂപ തിരിച്ചടക്കുന്നത്​ സംബന്ധിച്ച് നിയമോപദേശം തേടാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ആര്യാസുന്ദരത്തിൽനിന്നാണ് ഉപദേശം തേടുക. നിയമോപദേശം ലഭിച്ച ശേഷമെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്ന കാര്യം തീരുമാനിക്കൂ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു തവണകളായാണ് ദേവസ്വം പത്തുകോടി രൂപ നൽകിയത്. ഇത് ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും തുക തിരിച്ചടക്കണമെന്നും കഴിഞ്ഞ 18ന് ഹൈകോടതി വിധിച്ചിരുന്നു. ചൊവ്വാഴ്ച ചേർന്ന ദേവസ്വം ഭരണസമിതി യോഗം ഇക്കാര്യം ചർച്ച ചെയ്താണ് നിയമോപദേശം തേടാൻ തീരുമാനിച്ചത്.

യോഗത്തിൽ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി. ഷാജി, കെ. അജിത്, കെ.വി. മോഹനകൃഷ്ണൻ, ഇ.പി.ആർ. വേശാല, അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജാകുമാരി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Guruvayur Devaswom's contribution to relief fund: Legal advice sought on repayment of Rs 10 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.