ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് പി.സി. നാരായണൻ നമ്പൂതിരിപ്പാട് മാത്ര മാണെന്ന വിശദീകരണവുമായി ദേവസ്വം.
ക്ഷേത്രം തന്ത്രിയെന്ന് പറഞ്ഞ് ഭക്തജനങ്ങളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയും പല വേദികളിലും പ്രത്യക്ഷപ്പെടുകയും പ്രസ് താവനകൾ നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ അറിയിപ്പെന്ന് ചെയർമാൻ കെ.ബി. മോഹൻദാസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
നാരായണന് നമ്പൂതിരിപ്പാടിനല്ലാതെ മറ്റാർക്കും ക്ഷേത്രം തന്ത്രിയെന്ന നിലക്ക് പ്രവർത്തിക്കാനോ പൊതുപ്രസ്താവന ഇറക്കാനോ അവകാശമില്ലെന്നും ചെയർമാൻ പറഞ്ഞു.അതേസമയം, ഇത്തരമൊരു വിശദീകരണത്തിന് ദേവസ്വത്തെ പ്രേരിപ്പിച്ചത് സമൂഹ മാധ്യമങ്ങളിൽ തന്ത്രിയെന്ന പേരിൽ പ്രചരിക്കുന്ന ചിത്രവും കുറിപ്പുമാണെന്നാണ് വിവരം. തന്ത്രി കുടുംബാംഗമായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനെ തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ സന്ദർശിച്ച് അനുഗ്രഹം വാങ്ങുന്നത് ‘ഗുരുവായൂർ ക്ഷേത്രം തന്ത്രി സ്ഥാനാർഥിയെ അനുഗ്രഹിക്കുന്നു’ എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പ്രതാപെൻറ വിജയത്തിന് വേണ്ടി പ്രാർഥിക്കാമെന്ന് ദിനേശൻ നമ്പൂതിരിപ്പാട് പറയുന്നതും വീഡിയോയിലുണ്ട്.ഈ ദൃശ്യങ്ങൾക്ക് വ്യാപക പ്രചാരമാണ് കോൺഗ്രസ് പ്രവർത്തകർ നൽകിയത്. ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ ദിനേശൻ നമ്പൂതിരിപ്പാട് നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഉദ്ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും സജീവ സാന്നിധ്യമായ ദിനേശൻ നമ്പൂതിരിപ്പാടിന് ഗുരുവായൂർ ക്ഷേത്രം തന്ത്രി എന്ന വിശേഷണമാണ് സംഘാടകർ നൽകാറുള്ളത്. ഈ സാഹചര്യത്തിലാണ് ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് മാത്രമാണ് തന്ത്രിയെന്നും മറ്റാർക്കും ഗുരുവായൂർ ക്ഷേത്രം തന്ത്രിയെന്ന സ്ഥാനമില്ലെന്നും ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് വ്യക്തമാക്കിയത്. ക്ഷേത്രം തന്ത്രി ദേവസ്വം ഭരണ സമിതിയിലെ അംഗവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.