ഗുരുവായൂര്‍: ഏകാദശി നാളില്‍ വ്രതശുദ്ധിയോടെ പതിനായിരങ്ങള്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തി. പുലര്‍ച്ചെ മുതല്‍ ഭക്തരുടെ നീണ്ട വരി ദൃശ്യമായിരുന്നു. ദേവസ്വം വക ഉദയാസ്തമനപൂജയോടെയായിരുന്നു ആഘോഷത്തുടക്കം. ആദ്യപൂജ തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് നിര്‍വഹിച്ചു.
രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. ഗജരത്നം പത്മനാഭന്‍ സ്വര്‍ണക്കോലമേറ്റി. ശീവേലിക്കുശേഷം പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തോടെ തിടമ്പില്ലാത്ത എഴുന്നള്ളിപ്പ് നടന്നു. വൈക്കം ചന്ദ്രന്‍െറ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയായി.
പാര്‍ഥസാരഥിയിലെ സ്വീകരണത്തിനുശേഷം ഗുരുവായൂര്‍ മുരളിയുടെ നേതൃത്വത്തിലുള്ള നാഗസ്വരത്തോടെ തിരിച്ചെഴുന്നള്ളി. ഏകാദശി നോമ്പുകാര്‍ക്ക് പ്രത്യേക വിഭവങ്ങളോടെ നടന്ന പ്രസാദ ഊട്ടില്‍ 30,000ത്തോളം പേര്‍ പങ്കെടുത്തു. വൈകീട്ട് കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവ നടന്നു. ദ്വാദശി പ്പണ സമര്‍പ്പണത്തിന് ശേഷം ഞായറാഴ്ച രാവിലെ ഒമ്പതോടെ അടക്കുന്ന ക്ഷേത്രനട ശുദ്ധി ചടങ്ങുകള്‍ക്ക് ശേഷം വൈകീട്ട് 3.30ന് തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.