ഓടിക്കൊണ്ടിരിക്കെ ഗുരുവായൂര്‍ - മധുര എക്‌സ്പ്രസ്സിന്റെ ബോഗികള്‍ വേര്‍പ്പെട്ടു; സംഭവം ആര്യങ്കാവ് സ്റ്റേഷന് സമീപം

കൊല്ലം: ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ഗുരുവായൂര്‍ - മധുര എക്‌സ്പ്രസ്സിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ബോഗികള്‍ യോജിപ്പിച്ച ശേഷം 40 മിനിറ്റ് വൈകി ട്രെയിന്‍ യാത്ര തുടര്‍ന്നു.

ട്രെയിനിൻ്റെ മധ്യഭാഗത്തെ ബോഗികൾ തമ്മിലാണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാല്‍ വേര്‍പെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേര്‍ന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. പിന്നീട് റെയില്‍വെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്‌നം പരിഹരിച്ചു. 40 മിനിറ്റോളം വൈകിയാണ് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ വലിയ വേഗത്തിലല്ലാത്തകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Tags:    
News Summary - guruvayur madhura express bogie detached

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.