ഗുരുവായൂര്‍: ക്ഷേത്രത്തിലെ താൽക്കാലിക മേൽശാന്തിയായി പഴയം സതീശൻ നമ്പൂതിരിയെ നിശ ്ചയിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാൻ കഴിയാത്ത സാ ഹചര്യത്തിലാണ് നടപടി. ഇപ്പോഴത്തെ മേൽശാന്തി സുമേഷ് നമ്പൂതിരിയുടെ ആറുമാസത്തെ കാലാവധി കഴിഞ്ഞ മാസം 31ന് പൂർത്തിയായിരുന്നു.
തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒരുമാസം കൂടി നീട്ടി നൽകി. എപ്പോൾ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഇപ്പോഴും ധാരണയില്ലാത്ത പശ്ചാത്തലത്തിലാണ് താൽക്കാലിക മേൽശാന്തിയെ നിയമിക്കാൻ തീരുമാനിച്ചത്. താൽക്കാലിക മേൽശാന്തിയായി നിയമിതനായ സതീശൻ നമ്പൂതിരി 2014 ഏപ്രിൽ മുതൽ ആറുമാസക്കാലം മേൽശാന്തിയായിട്ടുണ്ട്. ഓതിക്കൻ കുടുംബാംഗവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.