ഗുരുവായൂർ ക്ഷേത്രം: തിരക്ക് നിയന്ത്രിക്കാൻ വനിതാ ജീവനക്കാരെയോ പൊലീസിനേയോ നിയോഗിക്കണം -ഹൈകോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ വനിതാ ജീവനക്കാരെയോ വനിതാ ​പൊലീസിനേയോ നിയോഗിക്കണമെന്ന്​ ഹൈകോടതി. ആവശ്യത്തിന്​ ജീവനക്കാരികളെ നിയമിക്കാനായില്ലെങ്കിൽ ഹിന്ദുമത വിശ്വാസികളായ വനിത സിവിൽ പൊലീസുകാരെ നിയോഗിക്കാനാണ്​ ഡിവിഷൻബെഞ്ചി​​​െൻറ ഉത്തരവ്​. ഗുരുവായൂരിൽ തൊഴാനെത്തുന്ന സ്ത്രീകളെ സുരക്ഷാ ജീവനക്കാർ തള്ളുകയും അപമാനിക്കുകയും ചെയ്യുന്നുവെന്നാരോപിക്കുന്ന ഹരജികളാണ്​ ദേവസ്വം ബെഞ്ച്​ പരിഗണിച്ചത്​.

നാലമ്പലത്തിൽ മൂന്ന് വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കി. എന്നാൽ, തിരക്കു നിയന്ത്രിക്കാൻ ഇവർ മതിയാവില്ല. നാലമ്പലത്തിൽ വൻ തിരക്കുണ്ടാവുന്ന സാഹചര്യത്തിൽ കൂടുതൽ സ്ത്രീ സുരക്ഷ ജീവനക്കാരെ നിയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്​. തിരക്കു നിയന്ത്രിക്കാൻ ഭക്തരെ പലപ്പോഴും ശ്രീകോവിലിനു മുന്നിൽ നിന്ന് നീക്കം ചെയ്യേണ്ടി വരാറുണ്ടെന്നും ദേവസ്വം വിശദീകരിച്ചു. എന്നാൽ, ഇതി​​​െൻറ പേരിൽ സ്ത്രീകളെ പിടിച്ചുതള്ളുന്നതും അപമാനിക്കുന്നതും ന്യായീകരിക്കാനാവില്ലെന്ന്​ കോടതി വ്യക്​തമാക്കി.

തുടർന്നാണ്​ മതിയായ ജീവനക്കാരെ നിയോഗിക്കാൻ കോടതി ഉത്തരവിട്ടത്​. വേണ്ടത്ര വനിതാ ജീവനക്കാരില്ലാത്തപക്ഷം വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെട്ട്​ ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നൽകണമെന്നും അപേക്ഷ ലഭിച്ചാൽ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം തൃശൂർ ജില്ലാ പൊലീസ് മേധാവി വിട്ടു നൽകണമെന്നും ഹൈകോടതിയുടെ ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Guruvayur Temple Crowd Issues -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.