ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി തെക്കെ വാവന്നൂർ കലിയത്ത് പരമേശ്വരൻ നമ്പൂതിരിയെ (53) തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം ഗുരുവായൂരിൽ മേൽശാന്തിയാകുന്നത്. 25 വർഷമായി ഭാഗവത സപ്താഹ യജ്ഞത്തിൽ സജീവമാണ്. ഭാഗവതത്തിലെ പ്രവീണ്യം പരിഗണിച്ച് 'ഭാഗവത പാരായണ തിലകം', 'ഭാഗവത മകരന്ദം' എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
പുതിയ മേൽശാന്തി സെപ്റ്റംബർ 30ന് അത്താഴപൂജക്ക് ശേഷം ചുമതലയേൽക്കും. അതിന് മുമ്പ് ക്ഷേത്രത്തിൽ ഭജനമിരിക്കും. പരേതരായ കലിശേരി ബ്രഹ്മദത്തൻ നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിെൻറയും മകനാണ് പരമേശ്വരൻ നമ്പൂതിരി. തീയന്നൂർ കൃഷ്ണൻ നമ്പൂതിരിയാണ് തന്ത്രവിദ്യയിലെ ഗുരു. ഭാര്യ: സിന്ധു. മക്കൾ: ശ്രീപാർവതി, ശ്രീലക്ഷ്മി.
47 പേരാണ് ഇത്തവണ മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നത്. 41 പേരെ തന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. ഇതിൽ അർഹത നേടിയ 39 പേരുടെ പേരുകൾ ഉൾപ്പെടുത്തി ഉച്ചപൂജക്ക് ശേഷം ക്ഷേത്ര നമസ്കാര മണ്ഡപത്തിലായിരുന്നു നറുക്കെടുപ്പ്. നിലവിലെ മേൽശാന്തി ഭവൻ നമ്പൂതിരി നറുക്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.