തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവിഡ് ഭീതി നിലനിൽക്കുന്നതിനാലാണ് തീരുമാനം. നിശ്ചയിച്ച രണ്ട് വിവാഹങ്ങൾ നാളെ നടക്കും. ഞായറാഴ്ച മുതൽ വിവാഹങ്ങൾക്ക് അനുമതി നൽകില്ലെന്നും ദേവസ്വം മന്ത്രി അറിയിച്ചു.
നേരത്തെ ശബരിമല ക്ഷേത്രം തുറക്കേെണ്ടന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. മിഥുന മാസപൂജക്കായി നടതുറക്കുന്നതിനോട് അനുബന്ധിച്ച് ശബരിമല ക്ഷേത്രത്തിൽ ഉൽസവം നടത്തേണ്ടെന്ന തന്ത്രിയുടെ തീരുമാനം അംഗീകരിച്ചായിരുന്നു ദേവസ്വം ബോർഡിെൻറ നടപടി. ഇതിന് പിന്നാലെയാണ് ഗുരുവായൂർ ക്ഷേത്രത്തിലും ഭക്തരെ പ്രവേശിപ്പിക്കേണ്ടന്ന നിലപാടിലേക്ക് ഗുരുവായൂർ ദേവസ്വവും എത്തിയത്.
കേന്ദ്രസർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയതോടെയാണ് കേരളത്തിലും ക്ഷേത്രങ്ങൾ തുറന്നത്. എന്നാൽ, ഇതിനെതിരെ ബി.ജെ.പിയും കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.