മലപ്പുറം: പാർലമെൻറിലെത്തിയാൽ കുഞ്ഞാലിക്കുട്ടിക്ക് കഴിയുന്നത് മോദിയെ ദൂരെ നിന്ന് കാണാൻ മാത്രമാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ. മലപ്പുറത്ത് എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനി അതിനപ്പുറം എന്തെങ്കിലും ചെയ്യണമെങ്കിൽ ഡൽഹിയിൽ നിന്ന് ഐസ്ക്രീം കഴിക്കാം.
വിരലിലെണ്ണാവുന്ന അംഗങ്ങളുള്ള കമ്യൂണിസ്റ്റുകാർക്കും ഇതിനപ്പുറമൊന്നും ചെയ്യാനാകില്ല. എന്നാൽ, ബി.ജെ.പി പ്രതിനിധി വിജയിച്ചാൽ ജില്ലക്ക് ഒരു കേന്ദ്രമന്ത്രി ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ മത, ജാതി രാഷ്ട്രീയം ഇല്ലാതാക്കിയാണ് ബി.ജെ.പി അവിടെ റെക്കോഡ് വിജയം നേടിയത്. ഇത് മോദിയുടെ വികസന രാഷ്ട്രീയത്തിന് കിട്ടിയ അംഗീകാരമാണ്.
രണ്ട് ശതമാനം മാത്രം വോട്ടുണ്ടായിരുന്ന മണിപ്പൂരിൽ 36 ശതമാനം വോട്ട് നേടിയെങ്കിൽ കേരളത്തിലും പാർട്ടി മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വർഗീയ ചേരിതിരിവിന് ഉത്തരവാദികൾ എൽ.ഡി.എഫും യു.ഡി.എഫുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പറഞ്ഞു. കോൺഗ്രസും മാർക്സിസ്റ്റും ലീഗും ചേർന്ന ‘കോമാലീ’ മുന്നണിയാണ് എൻ.ഡി.എയെ നേരിടുന്നതെന്ന് ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.