ആലപ്പുഴ: അമ്പലപ്പുഴ എൽ.ഡി.എഫ് സ്ഥാനാർഥി എച്ച്. സലാം ആലപ്പുഴ ടൗണിലെ കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വോട്ട് അഭ്യർഥിച്ചു. സീറോ ജങ്ഷനിൽ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നടത്തിയാണ് പരിപാടിക്ക് തുടക്കമിട്ടത്. സ്ഥാനാർഥിയോടൊപ്പം മന്ത്രിയും കടകളിൽ കയറി വോട്ട് അഭ്യർഥിച്ചു. വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്ത് ഇടതുമുന്നണി തുടക്കംകുറിച്ച വികസനപദ്ധതികൾ കഴിഞ്ഞ സർക്കാർ ഫലപ്രദമായി നടപ്പാക്കി. ഭരണത്തുടർച്ചയിലൂടെ കേരളത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ എൽ.ഡി.എഫിനാകുമെന്നും മന്ത്രി പറഞ്ഞു.
വഴിയോര കച്ചവടക്കാർ ഉൾപ്പെടെയുള്ളവർ സ്ഥാനാർഥിയെ വരവേറ്റു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. പ്രസാദ്, ഏരിയ സെക്രട്ടറിമാരായ അജയ സുധീന്ദ്രൻ, എ. ഓമനക്കുട്ടൻ, നഗരസഭാധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു), ജില്ല സെക്രട്ടറി ഷാംജി, എം.വി. അൽത്താഫ്, ഗോപാലകൃഷ്ണൻ നായർ, വി മോഹൻദാസ് എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ മണ്ഡലത്തിലെ പ്രമുഖവ്യക്തികളെയും സ്ഥാനാർഥി സന്ദർശിച്ചു.
സി.പി.ഐ ജില്ല കൗൺസിൽ ഓഫിസിലും സ്വീകരണം നൽകി. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, അസി. സെക്രട്ടറി പി.വി. സത്യനേശൻ, പി. ജ്യോതിസ്, ആർ. അനിൽകുമാർ, ബി. നസീർ, പി.യു. അബ്ദുൽ കലാം, പി.കെ. ബൈജു എന്നിവർ ചേർന്നാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.