തിരുവനന്തപുരം: ഭീതിയുയർത്തി സംസ്ഥാനത്ത് എച്ച്1 എൻ1 വ്യാപകം. നാലുവയസ്സുകാരൻ ഉ ൾപ്പെടെ ശനിയാഴ്ച മൂന്നുപേരാണ് രോഗം ബാധിച്ച് മരിച്ചത്. തിരുവനന്തപുരം കല്ലിയൂർ സ്വദേശി സൂരജ് കൃഷ്ണൻ (നാല്), കൊല്ലം കൊറ്റങ്കര സ്വദേശി സ്റ്റൈഫി (23), കോഴിക്കോട് ഇരി ങ്ങാൽ സ്വദേശി സുധ (37) എന്നിവരാണ് മരിച്ചത്. ഇതോടെ ഇക്കൊല്ലം എച്ച്1 എൻ1 ബാധിച്ച് സംസ് ഥാനത്ത് 53 പേർ മരിച്ചെന്നാണ് ആരോഗ്യവകുപ്പിെൻറ കണക്ക്.
എന്നാൽ, സ്വകാര്യ ആശുപത ്രികളിലെ കണക്കുകൾ കൂടി വരുേമ്പാൾ മരണസംഖ്യ ഉയരും. പഴുതടച്ച പ്രതിരോധ പ്രവർത്തന ങ്ങൾ ആരോഗ്യവകുപ്പിെൻറയും വിവിധ തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടക ്കുന്നെന്ന് അവകാശപ്പെടുേമ്പാഴും രോഗവ്യാപനത്തിന് കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനിടെ തിരുവനന്തപുരം, വിളപ്പിൽ പഞ്ചായത്ത് പ്രദേശത്ത് ഭിന്നശേഷിക്കാരായ നാലുപേർ അടുത്തിടെ മരിച്ചത് എച്ച്1എൻ1 ആണെന്ന ഭീതി പരന്നിരുന്നു.
എന്നാൽ, ജില്ല മെഡിക്കൽ ഒാഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, മരിച്ചവരിൽ ഒരു കുട്ടി ഒഴികെയുള്ളവർക്ക് മറ്റ് ആരോഗ്യപ്രശ് നങ്ങളാണ് മരണകാരണമായതെന്ന് ബോധ്യപ്പെട്ടു. കുട്ടിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചിരുന്നതായി ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എച്ച്1 എൻ1 പനിെക്കതിരെ പൊതുജനം കൂടുതൽ ജാഗ്രതപാലിക്കണമെന്നാണ് ആരോഗ്യവകുപ്പിെൻറ മുന്നറിയിപ്പ്.
രോഗലക്ഷണങ്ങൾ
പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ചിലരിൽ ശ്വാസതടസ്സവും അനുഭവപ്പെടും. ഇൗ ലക്ഷണങ്ങൾ സാധാരണ സമയം കൊണ്ട് കുറയുന്നില്ലെങ്കിലോ ക്രമാതീതമായി അസുഖം കൂടുകയോ ചെയ്താൽ ഡോക്ടറെകണ്ട് ശരിയായ ചികിത്സ തേടണം.
ചികിത്സ
എച്ച്1 എൻ1പനിക്കെതിരെ ഒസർട്ടാമീവിർ എന്ന മരുന്നാണ് ഫലപ്രദമായി നൽകുന്നത്. ഇത് ഡോക്ടറുടെ നിർേദശാനുസരണം മാത്രമേ കഴിക്കാവൂ. സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും മരുന്ന് ലഭ്യമാണ്. ഗർഭിണികളിൽ ജലദോഷപ്പനിയുടെ ലക്ഷണം കണ്ടാൽ ഉടനടി ഡോക്ടറെ കണ്ട് പനിക്കെതിരെ പ്രതിരോധ മരുന്ന് കഴിക്കണം. പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, കരൾ, വൃക്കരോഗം എന്നീ രോഗങ്ങൾ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ശ്രദ്ധിക്കണം.
പകരുന്നത് വായുവഴി
േരാഗി ചുമക്കുേമ്പാഴും തുമ്മുേമ്പാഴും രോഗാണു വായുവിൽ കലരുകയും ഇത് ശ്വസിക്കുന്നവർക്ക് രോഗം ബാധിക്കുകയും ചെയ്യാം. ചുമക്കുേമ്പാഴും തുമ്മുേമ്പാഴും ടവൽ കൊണ്ട് മൂക്കും വായും മൂടാൻ രോഗി ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവർ കഴിവതും വീട്ടിനുള്ളിൽ വിശ്രമിക്കണം.കൈകൾ ഇടക്കിടെ സോപ്പും വെള്ളം ഉപയാഗിച്ച് കഴുകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.