ന്യൂഡൽഹി: അഭിപ്രായം അറിയാൻ വിളിച്ചുവരുത്തിയിട്ടും രണ്ട് മണിക്കൂർ ഹാദിയയെ നിന്നനിൽപ്പിൽ നിർത്തി ഇരുവിഭാഗവും നടത്തിയ വാദത്തിനൊടുവിലാണ് ഉദ്വേഗവും അനിശ്ചിതത്വവും നീങ്ങിയത്. അതീവ ഗുരുതരമായ ആരോപണങ്ങൾ എൻ.െഎ.എ സമർപ്പിച്ച പശ്ചാത്തലത്തിലാണ് ഹാദിയയുമായി സംസാരം അനിശ്ചിതത്വത്തിലാക്കിയത്.
ഹാദിയ നടത്തിയ സംഭാഷണത്തിെൻറ ഒാഡിയോ ടേപ്പും ശഫിൻ ജഹാൻ െഎ.എസ് റിക്രൂട്ട് നടത്തുന്ന മൻസി ബുറാഖുമായി ഫേസ്ബുക്കിൽ നടത്തിയ സംഭാഷണവും പരിഭാഷയടക്കം സമർപ്പിച്ച് അശോകെൻറ അഭിഭാഷകൻ ശ്യാം ദിവാൻ മൂന്ന് ജഡ്ജിമാരോടും വായിച്ചുനോക്കാൻ ആവശ്യപ്പെട്ടു.
ഇത് വായിച്ചശേഷം ഹാദിയയെ കേൾക്കുമെന്ന് നേരത്തെ സ്വീകരിച്ച സമീപനത്തിൽനിന്ന് കോടതി പിന്നാക്കം പോകുകയാണെന്ന് തോന്നിക്കുന്ന തരത്തിലായി കാര്യങ്ങൾ. വളരെ വ്യവസ്ഥാപിതമായി പോപുലർ ഫ്രണ്ട് തീവ്രവാദവത്കരിക്കുന്നുണ്ടെന്നും അതിെൻറ പ്രവർത്തകനാണ് ശഫിൻ ജഹാനെന്നും ശ്യാം ദിവാൻ വാദിച്ചു.തീവ്രവാദ സംഘടനയായ സിമിയെ നിരോധിച്ചപ്പോൾ അതിലുണ്ടായിരുന്നവർ േചർന്ന് രൂപം കൊടുത്ത സംഘടനയാണ് പി.എഫ്.െഎ എന്നും ഇവരുടെ സത്യസരണിയാണ് ഹാദിയക്ക് മേൽ വിശ്വാസം അടിച്ചേൽപിച്ചത് എന്നും ദിവാൻ ആരോപിച്ചു. അടച്ചിട്ട കോടതി മുറിയിൽ ഹാദിയയെ കേൾക്കണമെന്ന വാദത്തിന് ന്യായമായി ഇതിനോടൊപ്പം ഇതൊരു കുടുംബകാര്യമാണെന്നും പുറത്തുള്ളവർ അറിയരുതെന്ന് പിതാവിന് ആഗ്രഹമുണ്ടെന്നും ശ്യാം ദിവാൻ കൂട്ടിച്ചേർത്തു.
തങ്ങളെ കാണിക്കാത്ത രേഖ വെച്ച് തങ്ങൾക്ക് ഒന്നും വാദിക്കാനാകില്ലെന്നും ഇപ്പോൾ ഹാദിയയെ കേൾക്കണമെന്ന് മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും കപിൽ സിബൽ ഇതിന് മറുപടി നൽകി. വിവാഹവും മതപരിവർത്തനവും എൻ.െഎ.എ കേസുമെല്ലാം പിന്നീട് പരിഗണിക്കാം. പ്രായപൂർത്തിയായ സ്ത്രീക്ക് പറയാനുള്ളത് കേൾക്കാനാണ്കോടതി വിളിച്ചുവരുത്തിയത്. അതറിയുകയാണ് ആദ്യം ചെയ്യേണ്ടതെന്നും സിബൽ ബോധിപ്പിച്ചു. ഒടുവിൽ ഒരു സ്ത്രീയെ നിർത്തി ഇൗ തരത്തിലുള്ള ചർച്ച നടത്തുന്നത് അങ്ങേയറ്റം തെറ്റാണെന്ന് പറഞ്ഞ് സംസ്ഥാന വനിത കമീഷന് വേണ്ടി ഹാജരായ അഡ്വ. പി.വി. ദിനേശ് രംഗത്തുവന്നതോടെയാണ് വാദത്തിെൻറ ഗതി മാറിയത്. സംസ്ഥാന വനിത കമീഷനെ കാണാൻ ഹാദിയയെ അനുവദിക്കാതെ ദേശീയ കമീഷനെ അനുവദിച്ചതും ദിനേശ് ചോദ്യം ചെയ്തു. അതിനാൽ ഹാദിയയെ കേൾക്കാൻ ഇനിയും വൈകരുതെന്ന് ദിനേശ് ആവശ്യപ്പെട്ടു.
അതിന് ശേഷം കേരള സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. വി. ഗിരി അശോകെൻറ അഭിഭാഷകനെ പിന്തുണച്ച് എൻ.െഎ.എ സമർപ്പിച്ച രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത് എല്ലാവരെയും അമ്പരപ്പിച്ചു. തെൻറ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞാണ് ഗിരി അശോകനെയും എൻ.െഎ.എയെയും പിന്തുണച്ചത്. ഒടുവിൽ എല്ലാ മതപരിവർത്തനവും ലവ് ജിഹാദായി കാണരുതെന്ന ഹൈകോടതി വിധി കാണിച്ചാണ് സിബൽ ഇൗ വാദം ഖണ്ഡിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.