ന്യൂഡൽഹി: തെൻറ ഭാഗം പറയാൻ ഹാദിയ തിങ്കളാഴ്ച മൂന്നുമണിക്ക് സുപ്രീംകോടതിയിൽ ഹാജരാകും. ഹാദിയ കേസിൽ ഏറ്റവും വിധി നിർണായകമായി മാറുന്ന തിങ്കളാഴ്ചത്തെ വാദം കേൾക്കലിന് മുന്നോടിയായി പിതാവ് അശോകനും ഭർത്താവ് ശഫിൻ ജഹാനും സുപ്രീംകോടതിയിലെ അഭിഭാഷകരുമായി ഡൽഹിയിൽ കൂടിയാലോചന നടത്തി. സുപ്രീംകോടതിയിൽ പോകാനായി ഹാദിയ എത്തിയതോടെ കേരള ഹൗസ് കനത്ത സുരക്ഷാവലയത്തിലാണ്. ഇവിടെ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കുമുള്ള നിയന്ത്രണം തിങ്കളാഴ്ചയും തുടരും.
ഹാദിയക്ക് പറയാനുള്ളത് തങ്ങൾക്ക് േനരിട്ട് കേൾക്കണമെന്നും ശഫിൻ ജഹാനുമായുള്ള അവരുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി നടപടി പിന്നീട് പുനഃപരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതിെൻറ അടിസ്ഥാനത്തിലാണ് ഹാദിയയെ തിങ്കളാഴ്ച പിതാവ് അശോകൻ സുപ്രീംകോടതിയിൽ ഹാജരാക്കുന്നത്.
കേരള ഹൗസിൽ ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്കാണ് ഹാദിയയുടെ പിതാവ് അശോകനുവേണ്ടി സുപ്രീംകോടതിയിൽ കേസ് നടത്തുന്ന അഡ്വ. രഘുനാഥ് കൂടിയാലോചനക്കായി വന്നത്. രണ്ടുമണിക്കൂറോളം നീണ്ട കൂടിയാലോചനക്കുശേഷം കേരള ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരെ കണ്ട രഘുനാഥ്, വിചാരണ അടച്ചിട്ട മുറിയിലാക്കാൻ തങ്ങൾ സമർപ്പിച്ച അപേക്ഷ ആദ്യം സുപ്രീംകോടതിയിൽ പരാമർശിക്കുമെന്നും അതിനായി ശ്രമിക്കുമെന്നും പറഞ്ഞു. എൻ.െഎ.എ മുദ്രവെച്ച കവറിൽ സമർപ്പിച്ച റിേപ്പാർട്ടും കോടതി പരിഗണിക്കുമെന്നും അദ്ദേഹം തുടർന്നു. ഇദ്ദേഹത്തിെൻറ കൂടെയുണ്ടായിരുന്ന കേരള ഹൈകോടതിയിൽ അശോകന് വേണ്ടി ഹാജരായ അഡ്വ. രാജേന്ദ്രൻ ഹാദിയയുടെ പെരുമാറ്റം സാധാരണ മനോനിലയിലല്ലെന്നും ശത്രുക്കേളാെടന്ന നിലയിൽ പെരുമാറുകയാണെന്നും ഇക്കാര്യം തങ്ങൾ സുപ്രീംകോടതിയെ അറിയിക്കുമെന്നും പറഞ്ഞു. താൻ മുസ്ലിമാണെന്നും മതപരിവർത്തനത്തിന് നിർബന്ധിക്കപ്പെട്ടിട്ടില്ലെന്നും ഭാർത്താവ് ശഫിൻ ജഹാനൊപ്പം പോകണമെന്നും കൊച്ചിയിൽ ഹാദിയ മാധ്യമപ്രവർത്തകരോട് പറഞ്ഞത് യഥാർഥ മേനാനില അനുസരിച്ചല്ലെന്ന വാദം സുപ്രീംകോടതിയിൽ ഉയർത്തുമെന്നും അഭിഭാഷകൻ പറഞ്ഞു. ഹാദിയ പറയുന്നത് പരിഗണിക്കരുതെന്ന വാദം സുപ്രീംകോടതിക്ക് മുമ്പാകെ വെക്കുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
ഹാദിയ പുറത്ത് പറയുന്നതല്ല, കോടതിയിൽ എന്തു പറയുന്നുവെന്നതാണ് കാര്യമെന്ന് ഡൽഹിയിലെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പ്രതികരിച്ചു.
അതേസമയം, ഞായറാഴ്ച വൈകീട്ട് വിമാനമാർഗം ഡൽഹിയിലെത്തിയ ഹാദിയയുടെ ഭർത്താവും ഹരജിക്കാരനുമായ ശഫിൻ ജഹാനും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കേരളത്തിൽനിന്നുള്ള അഭിഭാഷകൻ അഡ്വ. കെ.സി. നസീറിനൊപ്പം വന്ന ശഫിൻ ജഹാൻ രാത്രി അഡ്വ. ഹാരിസ് ബീരാനുമൊത്ത് മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി കേസ് ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.