വടകര: ഹാദിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി ആവശ്യമില്ലെന്ന സംസ്ഥാന സർക്കാറിെൻറ നിലപാട് തീവ്രവാദികളോടുള്ള മൃദു സമീപനത്തിെൻറ തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. സർക്കാർ നിലപാട് തീർത്തും സംശയാസ്പദമാണ്. വടകരയിൽ ജനരക്ഷാ യാത്രക്ക് ലഭിച്ച സ്വീകരണത്തിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭീകരവാദികളോട് സന്ധി ചെയ്യുകയാണിവിടെ. അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണം. ഹാദിയയെ മതം മാറ്റിയ ഷഫീൻ ജഹാെൻറ ഭീകര ബന്ധത്തിന് നിരവധി തെളിവുകൾ ഹൈകോടതിയിൽ എത്തിയതാണ്. അത് സർക്കാർ അവഗണിക്കുകയാണ്. ജനരക്ഷാ യാത്രക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
യാത്രയുടെ സദുദ്ദേശ്യത്തെ തെറ്റായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. സി.പി.എമ്മിെൻറ ഇത്തരം പ്രചാരണം അവരുടെ പാപ്പരത്വത്തിെൻറ തെളിവാണ്. യാത്രക്ക് ലഭിക്കുന്ന ജനകീയ പിന്തുണയിൽ വിറളി പൂണ്ടാണീ പ്രചാരണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.