ന്യൂഡൽഹി: ഹാദിയ കേസിലെ നടപടികൾ അവസാനിപ്പിച്ച സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) മുദ്രവെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കിെല്ലന്ന് സുപ്രീംകോടതി. ഇതേതുടർന്ന് ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാൻ നൽകിയ കോടതിയലക്ഷ്യ ഹരജി പിൻവലിച്ചു. എൻ.െഎ.എ കൊച്ചി യൂനിറ്റിലെ ഡിവൈ.എസ്.പി വിക്രമനെതിരെ സമർപ്പിച്ച ഹരജിയാണ് ഷഫിൻ ജഹാെൻറ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ പിൻവലിച്ചത്.
ഹാദിയ കേസ് പരിഗണിക്കുന്നതിനിടയിൽ ഷഫിനും ഹാദിയയും തമ്മിൽ നടന്ന വിവാഹത്തിലേക്കു നയിച്ച കാര്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലാകണം അന്വേഷണമെന്നും കോടതി പ്രേത്യകം വ്യക്തമാക്കിയെങ്കിലും അദ്ദേഹം അതിന് തയാറായില്ല. തുടർന്ന് അന്വേഷണവുമായി സ്വന്തം നിലക്ക് എൻ.െഎ.എ മുന്നോട്ടുപോയതിനെതിരെയാണ് ഡിവൈ.എസ്.പി വിക്രമനെതിരെ ഷഫിൻ ജഹാൻ കോടതിയലക്ഷ്യ ഹരജി നൽകിയത്.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ടെന്ന് എൻ.െഎ.എ ബോധിപ്പിച്ചു. എന്നാൽ, ഹാദിയ കേസ് സുപ്രീംകോടതി അവസാനിപ്പിച്ച സ്ഥിതിക്ക് ഇനി റിപ്പോർട്ട് തങ്ങൾ പരിശോധിക്കുന്നില്ലെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതേതുടർന്നാണ് ഹരജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അറിയിച്ചത്. സുപ്രീംകോടതി അതിനുള്ള അനുവാദവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.