????? ?????? ????????? ??????? ??????? ??????? ????????????????????? ?????? ????????

ഹാ​ദി​യ​ ​ഡൽഹിയിലേക്ക്​ പുറപ്പെട്ടു

കോട്ടയം: പൊലീസ്​ ഒരുക്കിയ കനത്ത സുരക്ഷയിൽ സുപ്രീംകോടതിയിൽ ഹാജരാകാൻ വൈക്കം ടി.വി.പുരത്തെ വസതിയിൽനിന്നും ഹാദിയ ഡൽഹിക്ക്​ തിരിച്ചു.​ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ശനിയാഴ്​ച്ച വൈകുന്നേരം 6.40 നുള്ള ടാറ്റ വിസ്​താര വിമാനത്തിലായിരുന്നു യാത്ര.ഹാദിയക്കൊപ്പം പിതാവ്​ അശോകനും മാതാവ്​ പൊന്നമ്മയും സുരക്ഷ ഉദ്യോഗസ്​ഥരുമടക്കം എട്ടുപേർ സംഘത്തിലുണ്ട്​.​ കടുത്തുരുത്തി സി.​െഎ കെ.പി. തോംസ​ണി​​​െൻറ നേതൃത്വത്തിൽ വൈക്കം എസ്​.​െഎ. രാജൻ, വെള്ളൂർ സ്​റ്റേഷനിലെ എ.എസ്​.​െഎ തമ്പുരാൻ, വൈക്കം സ്​റ്റേഷനിലെ വനിത എസ്​.​െഎ ഉഷാകുമാരി, വനിത കോൺസ്​റ്റബിൾ തുളസി എന്നിവരും ഡൽഹിക്ക്​ പോയിട്ടുണ്ട്​.

നേരത്തേ സുരക്ഷയുടെ ഭാഗമായി അഞ്ചുപൊലീസുകാരെ  ഡൽഹിയിലേക്ക്​ അയച്ചിരുന്നു.ഡൽഹി പൊലീസി​​​െൻറ സുരക്ഷയും സംസ്​ഥാന പൊലീസ്​ മേധവി ​ നേരത്തെ തേടിയിരുന്നു.  ശനിയാഴ്​ച ഉച്ചക്ക്​ 1.50ന്​ ടി.വി.പുരത്തുനിന്നും നാല്​​ പൊലീസ്​ വാഹനങ്ങളുടെ അകമ്പടിയോടെ​ റോഡുമാർഗമാണ്​ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്​ പോയത്​. ഗതാഗതക്കുരുക്കിൽപ്പെടാതിരിക്കാൻ വഴിയിലും സുരക്ഷ ശക്​തമാക്കിയിരുന്നു. വീടിനുചുറ്റും 100ലധികം പൊലസുകാരെ വിന്യസിച്ചിരുന്നു. വൈക്കത്തെ വീടും സമീപ പ്രദേശങ്ങളും രണ്ടുദിവസമായി  പൊലീസ്​ വലയത്തിലായിരുന്നു. മാധ്യമ പ്രവർത്തകർക്കും അടുത്ത ബന്ധുക്കൾക്കുപോലും പ്രവേശനം നിഷേധിച്ചായിരുന്നു സുരക്ഷ. വൈക്കം ഡിവൈ.എസ്​.പിക്കായിരുന്നു സുരക്ഷ ചുമതല.

മാധ്യമ പ്രവർത്തകരെ പുർണമായും അകറ്റി നിർത്തി ശനിയാഴ്​ച്ച ഉച്ചക്ക്​ 12.40ന് ഡി.വൈ.എസ്​.പി എസ്​. സുഭാഷി​​​െൻറ നേതൃത്വത്തിൽ നാല്​ പൊലീസ്​ വാഹനങ്ങൾ വീടിനോട്​ ​േചർത്ത്​ നിർത്തിയശേഷം പിതാവുമായി ഒന്നരമണിക്കൂർ ചർച്ച ചെയ്​ത ശേഷമായിരുന്നു 1.50ന്​ ​ഹാദിയയെ വാഹനത്തിൽ കയറ്റിയത്​. തുടർന്ന്​ മാതാപിതാക്കളെയും ഇതേവാഹനത്തിൽ കയറ്റി. ഇൗസമയത്തും മാധ്യമപ്രവർത്തകരെ അകറ്റിനിർത്താൻ  പൊലീസ്​ പ്രത്യേകം ശ്രദ്ധിച്ചു. മാസങ്ങളുടെ കാത്തിരിപ്പിനുശേഷം പുറത്തിറങ്ങുന്ന ഹാദിയ എന്തുപറയുമെന്നറിയാൻ ദേശീയമാ​ധ്യമങ്ങളടക്കം വൻമാധ്യമപട രാവിലെ മുതൽ വീടിനുമുന്നിൽ നിലയുറപ്പിച്ചിരുന്നു. അതിനാൽ മാധ്യമങ്ങളുമായി സംസാരിക്കുന്നതടക്കമുള്ള സാഹചര്യം ഒഴിവാക്കാൻ പൊലീസ്​ പ്രത്യേകം ശ്രദ്ധിച്ചെങ്കിലും വിമാനത്താവളത്തിൽ ഹാദി​യ പറയാനുള്ളത്​ തുറന്നടിച്ചത്​ പൊലീസിനും തിരിച്ചടിയായി. ആലുവ പൊലീസി​​​െൻറ അശ്രദ്ധയാണ്​ ഇതിന്​ കാരണമെന്നും ​ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥർ കുറ്റപ്പെടുത്തി.

മുൻകൂട്ടി സുരക്ഷ ഒരുക്കിയിട്ടും മാധ്യമപ്രവർത്തകരോട്​ സംസാരിക്കാൻ ഹാദിയക്ക്​ അവസരമൊരുക്കിയത്​ ഉചിതമായില്ലെന്നും ഉദ്യോഗസ്​ഥർ ചൂണ്ടിക്കാട്ടി. യാത്രക്കിടെ സംഘർഷം ഉണ്ടായേക്കുമെന്ന ഇൻറലിജൻസ്​ റിപ്പോർട്ടി​​​െൻറ അടിസ്​ഥാനത്തിൽ പഴുതടച്ചുള്ള സുരക്ഷയാണ്​ തയറാക്കിയതെന്ന്​ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥർ അറിയിച്ചു.​ കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ള നൂറുകണക്കിന്​ ​െപാലീസുകാരാണ്​ വീടിനും പരിസരത്തും സുരക്ഷക്കായി കാവൽനിന്നത്​. മാതാപിതാക്കൾ​െക്കാപ്പം പുറത്തിറങ്ങിയ ഹാദിയയെ വാഹനത്തിൽകയറ്റി പുറത്തേക്ക്​ ഇറങ്ങിയപ്പോൾ മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ മാറ്റിനിർത്തി വഴിയൊരുക്കിയതും പൊലീസായിരുന്നു. ഹാദിയ- ഷെഫിൻ വിവാഹം റദ്ദാക്കി പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടാൻ കേരള ഹൈകോടതി ഉത്തരവിട്ടതോടെയാണ്​ കേസ്​ സുപ്രീംകോടതിയിൽ എത്തിയത്​. ഹാദി​യയേ വീട്ടുകാർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും കോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട്​ ഷെഫിനാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​. 

Tags:    
News Summary - Hadiya Delhi Yatra ToDay a 2 PM -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.