സംസ്ഥാന ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് ഹാക്ക് ചെയ്തു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ശനിയാഴ്ച രാത്രിയോടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതായി കണ്ടത്തെിയത്. ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. ഡാറ്റകളൊന്നും നശിപ്പിച്ചിട്ടില്ളെന്നും വെബ്സൈറ്റിന്‍െറ സുരക്ഷ വര്‍ധിപ്പിക്കണമെന്നുമടക്കമുള്ള സന്ദേശങ്ങളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. പാകിസ്താന്‍ സിന്ദാബാദ് എന്നും എഴുതിയിട്ടുണ്ട്. സൈറ്റിന്‍െറ സുരക്ഷയെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണിതെന്നും എഴുതിയിട്ടുണ്ട്. 


 

Tags:    
News Summary - haj committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.