ആലുവ : നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലേക്കെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനും ക്യാമ്പില്‍ എത്തിക്കുന്നതിനുമായി ആലുവ റെയില്‍ വേ സ്റ്റേഷനില്‍ ഹെല്പ് ഡെസ്‌ക് ആരംഭിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവി ഉദ്ഘാടനം ചെയ്തു. കെ.എം.കുഞ്ഞുമോന്‍ അധ്യക്ഷതവഹിച്ചു.
മുന്‍ എം.എല്‍.എ എ.എം.യൂസുഫ്, മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.വി.സലിം, ഹജ്ജ് കമ്മിറ്റി അംഗം എസ്.പി.കരീം, ഷെരീഫ് മണിയം കുടി, ഇസ്മായില്‍ താനൂര്‍, റെയില്‍ വേ ഡിവിഷന്‍ മാനേജര്‍ ബാലകൃഷ്ണന്‍, ഹരിദാസ്, എ.ഷംസുദ്ദീന്‍, കണ്‍ വീനര്‍ അസീസ് കുമ്മഞ്ചേരി, നൗഷാദ് മേത്തര്‍, കെ.ബി.മീതീന്‍ കുഞ്ഞ്, പി.എം.ഫിറോസ്, എം.എം.സുലൈമാന്‍, ഹംസ കോയ, അസീസ് എടയപ്പുറം, മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിച്ചു.
അങ്കമാലി മേഖലയില്‍ റെയില്‍ വേ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകിയാണു എത്തിയത്. അതിനാല്‍ തന്നെ ആലുവക്ക് പുറമെ ചാലക്കുടി, എറണാകുളം എന്നീ സ്റ്റേഷനുകളിലും ഹജ്ജിനുള്ള യാത്രികരെ ഇറക്കിയിരുന്നു. ഹജ്ജിനു പോകുന്നവരേയും കൂടെയുള്ള ബന്ധുക്കളേയും സ്റ്റേഷനുകളില്‍ സ്വീകരിച്ച് വെള്ളവും ലഘു ഭക്ഷണവും നല്കിയ ശേഷം ഹജ്ജ് കമ്മിറ്റിയുടെ വാഹനങ്ങളില്‍ നെടുമ്പാശ്ശേരി ക്യാമ്പുകളില്‍ എത്തിച്ചു. സ്വാഗത സംഘത്തിന്റെ നേതൃത്വത്തിലാണു ആലുവ റെയില്‍ വേ സ്റ്റേഷനിലെ ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. അറ്റകുറ്റ പണികള്‍ മൂലം ട്രെയിനുകള്‍ക്ക് ആലുവയില്‍ അധിക സമയം നിര്‍ത്തിയിടാന്‍ കഴിയാതിരുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.