കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള തുകയിൽ വർധന. ഗ്രീൻ കാറ്റഗറിയിലുള്ളവർ 7,750 രൂപയും അസീസിയ കാറ്റഗറിയിലുള്ളവർ 7,150 രൂപയും അധികം അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. സൗദി അറേബ്യയിലെ യാത്ര, താമസ ചെലവുകളിലുണ്ടായ വർധനയാണ് നിരക്ക് മാറ്റത്തിന് കാരണം.
നേരത്തേ, അസീസിയയിൽ 2,22,200 രൂപയും ഗ്രീൻ കാറ്റഗറിയിൽ 2,56,350 രൂപയുമായിരുന്നു യാത്രാനിരക്കായി നിശ്ചയിച്ചത്. നിരക്കിൽ മാറ്റം വന്നതോടെ അസീസിയയിൽ 2,29,350 രൂപയായും ഗ്രീൻ കാറ്റഗറിയിൽ 2,64,100 രൂപയുമായി വർധിച്ചു. ഇതോടെ ഇൗ വർഷം അസീസിയയിൽ 28,350 രൂപയും ഗ്രീൻ കാറ്റഗറിയിൽ 28,950 രൂപയുമാണ് വർധിച്ചത്. 2017ൽ അസീസിയയിൽ 2,17,150 രൂപയും ഗ്രീനിൽ 2,35,150 രൂപയുമായിരുന്നു നിശ്ചയിച്ചിരുന്നത്.
അവസരം ലഭിച്ചവർ വർധിച്ച നിരക്ക് ജൂലൈ 10ന് മുമ്പ് അടക്കണം. ഗ്രീൻ േപ ഇൻ സ്ലിപ് ഉപേയാഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി അക്കൗണ്ടിലേക്ക് എസ്.ബി.ഐയുടെയോ യൂനിയൻ ബാങ്കിെൻറയോ ശാഖകൾ മുഖേനയാണ് പണം അടക്കേണ്ടത്. അടക്കേണ്ട തുക സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽനിന്ന് ലഭിക്കും.
യാത്ര, താമസ നിരക്കുകളിലെ വർധനക്കൊപ്പം റിയാൽ നിരക്കിലും ചെറിയ മാറ്റം വന്നിട്ടുണ്ട്. റിയാൽ നിരക്ക് നേരത്തേ 17.60 രൂപയായിരുന്നു നിശ്ചയിച്ചത്. ഇത് 17.91 ആയാണ് ഉയർന്നത്. ഇതോടെ ഒരിക്കൽ ഹജ്ജ് നിർവഹിച്ചവർ ഇക്കുറി പോകുന്നുണ്ടെങ്കിൽ അടക്കേണ്ടിയിരുന്ന തുക 35,821 രൂപയായി ഉയർന്നു. 35,202 ആയിരുന്നു ആദ്യം നിശ്ചയിച്ച തുക. ഇൗ തുക അടച്ചവർ അധികനിരക്കായ 619 രൂപ അടച്ചാൽ മതി.
ബസ് നിരക്ക് 347.50 റിയാലായിരുന്നത് 391.18 ആയും മെട്രോട്രെയിൻ നിരക്ക് 250 റിയാലായിരുന്നത് 400 ആയാണ് വർധിച്ചത്. കൂടാതെ, മിന ടെൻറിൽ കിടക്കക്ക് 147 റിയാലും ഇത്തവണ തീർഥാടകരിൽനിന്ന് ഇൗടാക്കുന്നുണ്ട്. ബലികർമത്തിനുള്ള കൂപ്പൺ നിരക്കിലും മാറ്റമുണ്ട്. നേരത്തേ, 8,000 രൂപയായിരുന്നത് 8,508 ആയി. 8000 രൂപ അടച്ചവർ ബാക്കി തുകയാണ് ഇനി അടക്കേണ്ടത്. അതേസമയം, മദീനയിലെ താമസത്തിനുള്ള നിരക്ക് 950 റിയാലായിരുന്നത് 900 ആയി കുറഞ്ഞു. ചെന്നൈ, കൊൽക്കത്ത, ഗോവ, മുംബൈ, ശ്രീനഗർ, വാരാണസി, നാഗ്പുർ വിമാനത്താവളങ്ങൾ എംബാർക്കേഷൻ പോയൻറായി തെരഞ്ഞെടുത്തവരുടെ വിമാനത്താവള നിരക്കിലും ചെറിയ വർധന വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.