മക്ക: അല്ലാഹുവിെൻറ വിളിക്കുത്തരം നൽകി മക്കയിലെത്തിയ ഹാജിമാർ പ്രവാചകെൻറ കാൽപാടുകൾ പതിഞ്ഞ പുണ്യഭൂമിയിലെ ഇടങ്ങൾ തേടിയുള്ള യാത്രയുടെ തിരക്കിലാണ്. ഹജ്ജിെൻററ ദിനങ്ങൾ അടുത്തതോടെ മക്കയിലെ പ്രധാന സ്ഥലങ്ങൾ തീർഥാടകരെകൊണ്ട് നിറഞ്ഞിരക്കയാണ്.
ജബലു നൂറിലെ ഹിറാ ഗുഹയും മക്കയിലെ അവിശ്വാസികളുടെ കൊടിയ പീഡനം സഹിക്കവയ്യാതെ മദീനയിലേക്ക് പലായനം ചെയ്യവേ പ്രവാചകനെയും അനുചരൻ അബൂബക്കറിനെയും ശത്രുക്കളിൽ നിന്ന് രക്ഷിച്ച സൗർ ഗുഹയുമാണ് സന്ദർശകരെ ഏറെ ആകർഷിക്കുന്നത്.
കഅബ ആക്രമിക്കാൻ വന്ന അബ്രാഹത്തിനെയും പടയാളികളെയും നശിപ്പിച്ച വാദി മുഅസ്സിർ, പ്രവാചകനെ മദീനയിലേക്ക് ക്ഷണിച്ച് ഉടമ്പടി നടത്തിയ മസ്ജിദുൽ ബൈഅ, മക്കയിലെ പുരാവസ്തുക്കൾ സൂക്ഷിച്ച രണ്ടു മ്യൂസിയങ്ങൾ എന്നിവ സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഹജ്ജ് കര്‍മങ്ങളുടെ ഭൂമികയായ അറഫ, മിന , മുസ്ദലിഫ, ജംറാത് എന്നിവ ഹജ്ജിനു മുൻപ് സദർശിച്ച് മനസ്സിലാക്കാനും ഹാജിമാർ ശ്രമിക്കുന്നു. ഇന്ത്യയിൽ നിന്ന് സ്വകാര്യ ഗ്രൂപുകളിലെത്തുന്ന ഹാജിമാർക്ക് ഗ്രൂപ് തന്നെ മക്ക സന്ദർശനം
ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.