മലപ്പുറം: 2019ലെ ഹജ്ജിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് കാത്തിരിപ്പു പട്ടികയിൽ ക്രമനമ്പർ 3500 വരെയുള്ളവർ അവരുടെ പാസ്പോർട്ടുകൾ ജൂൺ 22ന് വൈകീട്ട് അഞ്ചിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമർപ്പിക്കണം. ഇവരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ അറിയിപ്പിനനുസരിച്ച് മറ്റ് രേഖകൾ പിന്നീട് സമർപ്പിച്ചാൽ മതി. പാസ്പോർട്ട് സമർപ്പിക്കാത്തവരെ തെരഞ്ഞെടുപ്പിന് പരിഗണിക്കുന്നതല്ലെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.