കരിപ്പൂർ: ഹജ്ജ് കർമം പൂർത്തിയാക്കി തിരിച്ചുവരുന്നവരെ സ്വീകരിക്കാനുള്ള കാര്യങ്ങൾ ചർച്ച െചയ്യാൻ ബുധനാഴ്ച യോഗം ചേരും. തിരുവനന്തപുരത്ത് മന്ത്രി കെ.ടി. ജലീലിെൻറ അധ്യക്ഷതയിൽ രാവിലെ 11നാണ് യോഗമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ൈഫസി അറിയിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളും പെങ്കടുക്കും.
സെപ്റ്റംബർ 12 മുതൽ 26 വരെ നെടുമ്പാശ്ശേരി വഴിയാണ് മടക്കയാത്ര. മടക്ക സർവിസ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് മാറ്റണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് ചെയർമാൻ പറഞ്ഞു. സർവിസുകൾ പുനഃക്രമീകരിക്കുന്നതടക്കം സാേങ്കതികമായി ചില പ്രയാസങ്ങളുണ്ട്.
നിലവിലെ ഷെഡ്യൂൾ പ്രകാരം മദീനയിൽനിന്ന് സെപ്റ്റംബർ 12ന് ഉച്ചക്ക് ഒന്നോടെയാണ് ആദ്യസംഘമെത്തുക. ഹാജിമാർക്ക് വിതരണം െചയ്യാൻ അഞ്ച് ലിറ്റർ വീതമുള്ള സംസം വെള്ളം േനരത്തേ തന്നെ നെടുമ്പാേശ്ശരിയിൽ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.