കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നത് സമാപിച്ചു. എണ്‍പതിനായിരത്തോളം അപേക്ഷകളാണ് തിങ്കളാഴ്ച വരെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ലഭിച്ചത്. തപാലില്‍ ലഭിച്ചതടക്കം എണ്ണിതിട്ടപ്പെടുത്തിയതിനുശേഷം മാത്രമേ കൃത്യമായ കണക്കുകള്‍ ലഭിക്കുകയുള്ളൂ. കഴിഞ്ഞദിവസം വരെ ലഭിച്ച അപേക്ഷകളില്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 1,646 പേരും അഞ്ചാം വര്‍ഷക്കാരായി 8,964 പേരുമാണുള്ളത്. സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവര്‍ക്ക് നേരിട്ട് ഹജ്ജിന് അവസരം ലഭിച്ചേക്കും. നാലാം വര്‍ഷ അപേക്ഷകര്‍ 12,552 ആണ് ഇത്തവണ. ജനറല്‍ വിഭാഗത്തില്‍ 54,129 അപേക്ഷകളും ഹജ്ജ് ഹൗസില്‍ ലഭിച്ചു.
ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് മാര്‍ച്ച് 19ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. കാത്തിരിപ്പ് പട്ടികയിലേക്കുള്ളവരെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുക. നറുക്കെടുപ്പില്‍ നാലാം വര്‍ഷക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.