കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് മുന്നോടിയായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പും മറ്റ് കാര്യങ്ങളും വിലയിരുത്തി. ഹജ്ജിനുള്ള അപേക്ഷകള്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സ്വീകരിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് കൃത്യമായ തീയതി കേന്ദ്രഹജ്ജ് കമ്മിറ്റിയില്‍നിന്ന് ലഭ്യമായിട്ടില്ല. ഇതിനുശേഷം അപേക്ഷ വിതരണത്തിന്‍െറയും സ്വീകരണത്തിന്‍െറയും തീയതി പ്രഖ്യാപിക്കും. തീര്‍ഥാടകരെ സഹായിക്കാനുള്ള ട്രെയിനര്‍മാരെ ഡിസംബര്‍ ആദ്യം കണ്ടത്തെും.
തീര്‍ഥാടകര്‍ക്ക് നെടുമ്പാശ്ശേരിയിലും ഹജ്ജ് വേളയിലും പ്രയാസങ്ങളില്ലാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഹജ്ജ് കമ്മിറ്റിയും മറ്റ് ഏജന്‍സികളും കാഴ്ചവെച്ചതെന്ന് യോഗം വിലയിരുത്തി. എം.എല്‍.എമാരായ വി. അബ്ദുറഹ്മാന്‍, കെ.വി. അബ്ദുല്‍ ഖാദര്‍, ജില്ല പഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹ്മാന്‍, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, അബ്ദുറഹ്മാന്‍ പെരിങ്ങാടി, മുഹമ്മദ് ചായിന്‍റടി, എം. അഹമ്മദ് മൂപ്പന്‍, വി.എസ്. നാസറുദ്ദീന്‍, ഷരീഫ് മണിയാട്ടുകുടി, ബാബുസേട്ട്, അസി. സെക്രട്ടറി ഇ.സി. മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.