ഹജ്ജ്  നറുക്കെടുപ്പ് തീയതി നീട്ടി

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് മാര്‍ച്ച് 14 മുതല്‍ 21 വരെയുള്ള തീയതിയിലേക്ക് നീട്ടി. നേരത്തേ, മാര്‍ച്ച് ഒന്നുമുതല്‍ ആറ് വരെയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. അപേക്ഷ സ്വീകരിക്കുന്ന സമയം നീട്ടിയതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് സമയവും മാറ്റിയത്. ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ഏപ്രില്‍ അഞ്ചിനകമാണ് ആദ്യഗഡുവായ 81,000 രൂപ അടക്കേണ്ടത്. നേരത്തേ, ഇത് മാര്‍ച്ച് 22 ആയിരുന്നു. ഹജ്ജ് ട്രെയിനര്‍മാര്‍ക്ക് മുംബൈയില്‍ ഏപ്രില്‍ 10 മുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന പരിശീലന ക്ളാസും മാറ്റി. 21 മുതല്‍ 23 വരെയാണ് പുതിയ സര്‍ക്കുലര്‍ പ്രകാരം ക്ളാസ്. ഹജ്ജിന് അവസരം ലഭിച്ചവര്‍ മാര്‍ച്ച് 31നകം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ആദ്യഗഡു അടച്ചതിന്‍െറ പേ ഇന്‍ സ്ളിപ് ഏപ്രില്‍ 31ന് മുമ്പും സമര്‍പ്പിക്കണം.

Tags:    
News Summary - hajj 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.