കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവർക്ക് വ ്യാഴാഴ്ച മുതൽ പണമടക്കാം. ആദ്യഗഡുവായ 81,000 രൂപ ഫെബ്രുവരി 15ന് മുമ്പും രണ്ടാംഗഡു 1,20,000 രൂ പ മാർച്ച് 15ന് മുമ്പുമാണ് അടേക്കണ്ടതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ര ണ്ട് ഗഡുക്കളും ഒരുമിച്ച് അടക്കാൻ താൽപര്യമുള്ളവർക്ക് 2,01,000 രൂപ ഫെബ്രുവരി 15ന് മുമ്പ് അടക്കാനും സാധിക്കും. േകന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് (www.hajcommittee.gov.in) മുഖേന ഒാൺലൈനായി തുക അടക്കാം. അല്ലാത്തവർക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ എസ്.ബി.െഎ, യു.ബി.െഎ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് പണമടക്കാനും സൗകര്യമുണ്ട്. ഇതിനുള്ള പേ ഇൻ സ്ലിപ്പും കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. ഒാരോ കവർ നമ്പറിനും അനുവദിച്ച ബാങ്ക് റഫറൻസ് നമ്പർ ഉപയോഗിച്ചാണ് തുക അടക്കേണ്ടത്. റഫറൻസ് നമ്പറും കവര് നമ്പറും രേഖപ്പെടുത്തിയ പേ-ഇന് സ്ലിപ്പും വെബ്സൈറ്റിൽനിന്ന് ലഭിക്കും.
ഒന്നാം ഗഡു പണമടച്ച രസീതി (ഹജ്ജ് കമ്മിറ്റി കോപ്പി), അസ്സൽ പാസ്പോർട്ട്, മെഡിക്കൽ സ്ക്രീനിങ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഫോട്ടോ (രണ്ട് കോപ്പി, വൈറ്റ് ബാക്ക് ഗ്രൗണ്ട്), നേരത്തേ ഓൺലൈനിൽ സമർപ്പിച്ച ഹജ്ജ് അപേക്ഷയുടെ ഒപ്പിട്ട കോപ്പി, പാസ്പോർട്ടിെൻറ പകർപ്പ്, നേരത്തെ അടച്ച അപേക്ഷ ഫീസായ 300 രൂപയുടെ രസീതി, കവർഹെഡിെൻറ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് അല്ലെങ്കിൽ െചക്ക് ലീഫിെൻറ പകർപ്പ് എന്നിവ സഹിതം കരിപ്പൂരിലെ ഹജ്ജ് ഹൗസിൽ ഫെബ്രുവരി 15ന് മുമ്പ് സമർപ്പിക്കണം.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. രേഖകൾ സ്വീകരിക്കാനായി കണ്ണൂരിലും എറണാകുളത്തും ഫെബ്രുവരിയിൽ കുറച്ച് ദിവസം ക്യാമ്പ് നടത്തും. തീയതി പിന്നീട് അറിയിക്കും.
അവസാന ഗഡു വിമാനടിക്കറ്റ്, ഡോളർ നിരക്ക്, സൗദിയിലെ ചെലവുകൾ എന്നിവ നിശ്ചയിച്ചതിന് ശേഷം പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0483 2710717, 2717571.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.