കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് കവര്‍ നമ്പര്‍ അനുവദിക്കുന്ന നടപടി പുരോഗമിക്കുന്നു. സെപ്റ്റംബര്‍ 23 വരെ ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളില്‍ സ്വീകാര്യമായവക്ക് കവര്‍ നമ്പർ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. നമ്പര്‍ അറിയിപ്പ് ലഭിക്കാത്തവര്‍ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷഫോറം, അനുബന്ധ രേഖകള്‍ എന്നിവ സഹിതമാണ് പരാതി നല്‍കേണ്ടത്.
സെപ്റ്റംബര്‍ 30നുശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ലെന്നും ഹജ്ജ് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. മുഖ്യ അപേക്ഷകന്റെ അപേക്ഷയില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ് ആയാണ് കവര്‍ നമ്പര്‍ അറിയിപ്പ് നല്‍കുന്നത്. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും പാസ്പോര്‍ട്ട് നമ്പര്‍ നല്‍കിയും കവര്‍ നമ്പര്‍ പരിശോധിക്കാം. ഇതുസംബന്ധിച്ച വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഓഫിസിലെ 0483-2710717, 2717572 ഫോൺ നമ്പറുകളില്‍ ബന്ധപ്പെടാം.
അപേക്ഷ സമര്‍പ്പണത്തിനുള്ള സമയം തിങ്കളാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഇതുവരെ ഓണ്‍ലൈനായി 19,210 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 3812 അപേക്ഷകള്‍ 65നു മുകളില്‍ പ്രായമുള്ളവരുടേതും 2104 അപേക്ഷകള്‍ പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിതകളുടേതുമാണ്. 13,294 അപേക്ഷകളാണ് ജനറല്‍ വിഭാഗത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.